പ്രളയത്തിൽ വീട് തകർന്നു; തലചായ്ക്കാൻ ഇടമില്ലാതെ ഭിന്നശേഷിക്കാരനും കുടുംബവും
text_fieldsമേപ്പാടി: ചൂരൽമല പുഴ പുറമ്പോക്കിൽ കൊച്ചുവീട് 2019ലെ പ്രളയത്തിൽ തകർന്നതോടെ ഭിന്നശേഷിക്കാരനായ കാരക്കാടൻ ഹുസൈനും കുടുംബത്തിനും കയറിക്കിടക്കാൻ ഇടമില്ലാതായി.
കൈവശ രേഖയില്ലാത്ത പുഴ പുറമ്പോക്ക് ഭൂമിയിലാണ് വീടുണ്ടായിരുന്നത് എന്നതിനാൽ സർക്കാറിെൻറ ഒരു സഹായവും ഇവർക്ക് ലഭിച്ചില്ല. വീട് നിന്ന ഭാഗം വാസയോഗ്യമല്ലാതായതിനാൽ ഇപ്പോൾ താമസം അരപ്പറ്റയിലുള്ള വാടക വീട്ടിലാണ്.
ഹുസൈന് ജന്മനാ അരയ്ക്കുതാഴേക്ക് ചലനശേഷിയില്ല. ഒരു കണ്ണിനും കാഴ്ച കുറവാണ്. ഭാര്യക്കും ഒരു കാലിന് സ്വാധീനമില്ല. രണ്ടു മക്കളിൽ ഒരാൾ ഓട്ടോ ഡ്രൈവറാണ്.
മകെൻറ തുച്ഛമായ വരുമാനമാണ് കുടുംബത്തിെൻറ ഏക ഉപജീവന മാർഗം. റേഡിയോ, സൈക്കിൾ റിപ്പയറിങ് ജോലി ചെയ്തിരുന്ന ഹുസൈന് വർഷങ്ങളായി ആ ജോലിയില്ല. അന്തിയുറങ്ങാൻ വീടെന്ന സ്വപ്നം യാഥാർഥ്യമാകാൻ സന്നദ്ധ സംഘടനകളോ ഉദാരമതികളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.