ഗെയിമിൽ പണം നഷ്ടപ്പെട്ടു; വീടുവിട്ട 14കാരൻ മരിച്ച നിലയിൽ
text_fieldsഇരിങ്ങാലക്കുട: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തിൽ വീടുവിട്ടിറങ്ങിയ വിദ്യാർഥിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊരുമ്പിശ്ശേരി പോക്കുരുപറമ്പില്‍ ഷാബിയുടെ മകൻ ആകാശാണ് (14) മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ ചെരിപ്പും സൈക്കിളും കൂടൽമാണിക്യം കുട്ടംകുളത്തിന് സമീപം കണ്ടെത്തി. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇരിങ്ങാലക്കുട നാഷനല്‍ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച് ആകാശിന് പണം നഷ്ടപ്പെട്ടിരുന്നുവെന്നാണ് പൊലീസും ബന്ധുക്കളും പറയുന്നത്. ഈമാസം 14ന് ഗെയിം കളിക്കാൻ അച്ഛൻ ഷാബിയുടെ ഗൂഗ്ള്‍ പേ അക്കൗണ്ടില്‍നിന്ന് കുട്ടി പണം ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.
5000 രൂപയാണ് എടുത്തത്. ഏഴ് തവണയായാണ് അക്കൗണ്ടിൽനിന്ന് ഇത്രയും തുക നഷ്ടപ്പെട്ടത്. ഷാബി കടയിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ പണം ഗൂഗ്ൾ പേ വഴി നൽകാൻ ശ്രമിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. ഇതേക്കുറിച്ച് വീട്ടിൽ ചോദിച്ച ശേഷം ആകാശ് വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാവ്: സല്‍മ. സഹോദരന്: അമല്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.