മഹാദേവൻ കേസിനും സമാനതകളേറെ; ആ കേസും തെളിയിച്ചത് കെ.ജി. സൈമൺ
text_fieldsകോട്ടയം: ചങ്ങനാശ്ശേരിയിലെ പ്രമാദമായ മഹാദേവൻ കേസിനും കൂടത്തായി കൂട്ടക്കൊലപാതകത്തിനും സമാനതകളേറെ. 13 വയസ്സുകാരനായ മഹാദേവനെ കൊന്ന് പാറമടയിൽ തള്ളിയ കേസിൽ പ്രതി പിടിയിലായത് 19 വർഷത്തിനുശേഷമാണ്. ആർക്കും സംശയം തോന്നാതെയായിരുന്നു സമീപവാസിയും പ്രതിയുമായ വാഴപള്ളി ഇളയമുറി ഹരികുമാർ (ഉണ്ണി -47) ജീവിച്ചത്.
ഒന്നരവർഷത്തിനുശേഷം കൂട്ടുപ്രതി കോനാരി സലിയെയും (45) കൊലപ്പെടുത്തി അതേ പാറമടയില്‍ തള്ളിയെന്ന വിവരവും ആരുമറിഞ്ഞില്ല. കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപത്രിയും കുടുംബാംഗവുമായ ജോളിയും (47) കൂട്ടാളികളും കുടുങ്ങിയത് 17 വർഷത്തിനുശേഷമാണ്. രണ്ടു കേസിലെയും അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി കെ.ജി. സൈമൺ നടത്തിയ അന്വേഷണവഴികളാണ് നിർണായകമായത്.
ഇരട്ടക്കൊലപാതകം: സംശയത്തിന് ഇടനൽകാെത പ്രതി കഴിഞ്ഞത് 19 വർഷം
1995ലാണ് ചങ്ങനാശ്ശേരി മതുമൂല ഉദയ സ്റ്റോഴ്സ് ഉടമ പുതുപ്പറമ്പ് തുണ്ടിയില്‍ വിശ്വനാഥന് ആചാരിയുടെ മകൻ മഹാദേവനെ (13) കാണാതാവുന്നത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വര്‍ഷങ്ങളോളം നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വനാഥൻ ആചാരി നടത്തിയ നിയമപോരാട്ടമാണ് വിജയത്തിലെത്തിയത്.
പിതാവിനെ ഭീഷണിപ്പെടുത്തി അയച്ച കത്തിലെ കൈയക്ഷരമാണ് നിർണായകമായത്. ഹൈകോടതി ഉത്തരവിനെത്തുടർന്ന് അന്നെത്ത ക്രൈംബ്രാഞ്ച് എസ്.പി കെ.ജി. സൈമണിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ചോദ്യം ചെയ്തപ്പോൾ തെളിവ് നശിപ്പിക്കാന്‍ കൂട്ടുപ്രതി കോനാരി സലിയെയും (45) കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി. സംഭവദിവസം സൈക്കിൾ നന്നാക്കാൻ ഉണ്ണിയുടെ കടയിലെത്തിയ മഹാദേവനെ കഴുത്തുഞെരിച്ചാണ് െകാന്നത്. ഇതിനുപിന്നാലെ എത്തിയ സലിയുമായി ചേർന്ന് കോട്ടയം മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിൽ മൃതദേഹം തള്ളി.
പിന്നീട് സലി ഭീഷണിപ്പെടുത്തി പലപ്പോഴായി ഹരികുമാറിൽനിന്ന് പണം വാങ്ങിയിരുന്നു. ഇതിൽ സഹികെട്ട ഹരികുമാറും അളിയന് പ്രമോദും (കണ്ണൻ) ഒന്നര വര്‍ഷത്തിനുശേഷം മതുമൂലയിലെ സൈക്കിള്‍ വര്‍ക്ക്ഷോപ്പില്‍ െവച്ച് മദ്യം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സലിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് രണ്ട് തുള്ളി സയനൈഡ് മദ്യത്തിലൊഴിച്ച് കൊടുത്ത് കൊന്നു.
മൃതദേഹം സൈക്കിള്‍ ട്യൂബുകൊണ്ട് വരിഞ്ഞുകെട്ടി ഓട്ടോയിൽ കയറ്റി അതേ പാറമടയിൽ കൊണ്ടുചെന്ന് തള്ളി. 50 അടി താഴ്ചയുള്ള പാറമടയിലെ ജലം പൂർണമായും വറ്റിച്ചാണ് ക്രൈംബ്രാഞ്ച് സംഘം ഇരുവരുടെയും തലയോട്ടി അടക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. പിന്നീട് കണ്ണന് കുളിമുറിയില്‍ കാല്‍വഴുതി വീണ് തലപൊട്ടി മൂന്നുമാസം ചികിത്സക്കുശേഷം മരിച്ച സംഭവത്തിലെ ദുരൂഹതയും ഒഴിഞ്ഞിട്ടില്ല.
സമാനതകൾ ഇങ്ങനെ:
- മഹാദേവൻ, കൂടത്തായി കേസുകളിൽ പ്രതികൾ സംശമില്ലാതെ ഒന്നരപതിറ്റാണ്ട് കഴിഞ്ഞു
- രണ്ടു കേസിലും നിർണായകമായത് ബന്ധുക്കളുടെ സംശയം
- മഹാദേവെൻറ പിതാവ് വിശ്വനാഥനാചാരിയുടെ നിയമപോരാട്ടം വിജയത്തിലെത്തിയത് മരണശേഷം
- രണ്ടുകേസിലും പ്രാഥമിക അന്വേഷണത്തിൽ ലോക്കൽ പൊലീസ് വീഴ്ച വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.