ലോട്ടറി തട്ടിപ്പ്: പിന്നിൽ നോട്ടിരട്ടിപ്പ് സംഘം, രണ്ടുപേർ ഒളിവിൽ
text_fieldsവൈത്തിരി: ലോട്ടറി കിട്ടിയ വ്യക്തിയെ ഭീഷണിപ്പെടുത്തി മർദ്ദിച്ച് ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിന് പിന്നിൽ ഗൂഢസംഘം. കേരള സർക്കാരിെൻറ അക്ഷയ ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ടിക്കറ്റാണ് പൊഴുതന സ്വദേശിയെ മർദ്ദിച്ചു സംഘം കൈക്കലാക്കിയത്. ദേശീയ പാതയിൽ വൈത്തിരി കെഎസ്ഇബി ഓഫീസിനു സമീപത്ത് നടന്ന സംഭവത്തിൽ, നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലമാണ് പ്രതികൾ പൊലീസിെൻറ പിടിയിലായത്.
നാട്ടുകാർ തടഞ്ഞവെച്ച നാല് പേരെയാണ് ആദ്യം പോലീസ് കസ്റ്റഡിഡിയിലെടുത്തത് . ഇതിനിടെ സ്ഥലത്തുനിന്നും രക്ഷപ്പെട്ട അഞ്ചുപേരിൽ മൂന്നു പേരെ പലയിടങ്ങളിൽനിന്നായി പൊലീസ് പിടികൂടി. രണ്ടുപേരെ താമരശ്ശേരി പോലീസിെൻറ സഹായത്തോടെ ഈങ്ങാപ്പുഴ വെച്ചും ഒരാളെ കമ്പളക്കാടുവെച്ചുമാണ് പിടികൂടിയത്. ഇനിയും രണ്ടുപേരെ പിടികിട്ടാനുണ്ട്. എറണാകുളം സ്വദേശികളായ ജോയോ വർഗീസ്, സുജിത്ത് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. വർഗീസ് ബോസ്, ഗീവർ, വിപിൻ ജോസ്, സുരേഷ്, രാജിന്, വിഷ്ണു, ടോജോ തോമസ് എന്നിവരെയാണ് വൈത്തിരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് കോവിഡ് സെൻററിൽ റിമാൻഡ് ചെയ്‌തത്.
ഇരുളം സ്വദേശിയായ കബീർ എന്ന വ്യക്തിക്കാണ് നറുക്കെടുപ്പിൽ ലോട്ടറിയടിച്ചത്. ഇയാൾ പൊഴുതനയിലുള്ള തെൻറ മരുമകൻ മുഹമ്മദ്‌കുട്ടിയെ ടിക്കറ്റു ബാങ്കിൽ ഡെപോസിറ്റ് ചെയ്യാൻ ഏല്പിച്ചു. പാല ബാങ്കുകളിലും കയറി ടിക്കറ്റിനു കിട്ടാവുന്ന തുക അന്വേഷിച്ചു നടക്കുന്നതിനിടെ കേസിലെ പ്രതി ഓമശ്ശേരി സ്വദേശി സുരേഷ്, മുഹമ്മദ് കുട്ടിയെ സമീപിക്കുകയും ഉയർന്ന തുക വാഗ്ദാനം നൽകുകയും ചെയ്യുകയായിരുന്നുവത്രെ. മൂന്നാം തിയ്യതി (വ്യാഴാഴ്ച) നേരിൽ കാണാമെന്നും തുകയുമായി എത്താമെന്നും പറഞ്ഞു പോകുകയുമായിരുന്നു.
വ്യാഴഴ്ച മൂന്നു മണിയോടെ മുഹമ്മദ്‌കുട്ടിയെ സമീപിച്ച സംഘം ഇരുവശത്തും 2000 രൂപയുടെ അസ്സൽ നോട്ടുകളും ഉള്ളിൽ അതെ വലിപ്പമുള്ള വെള്ളപ്പേപ്പർ വെച്ച കെട്ടുകൾ കാറിനകത്തേക്കിട്ടു. ടിക്കറ്റ് ചോദിച്ചെങ്കിലും കൊടുക്കാതിരുന്ന മുഹമ്മദ്‌കുട്ടിയെ പ്രതികളിലൊരാളായ വിഷ്ണു കൈകൾ പിറകിലേക്ക് വലിചു കാറിനോട് ചേർത്തുനിർത്തി മർദ്ദിക്കുകയും പോക്കറ്റിൽ നിന്നും ടിക്കറ്റ് തട്ടിയെടുത്തു രക്ഷപ്പെടുകയുമായിരുന്നു. ഇതിനിടെ ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ പ്രതികൾ വന്ന വാഹനങ്ങളും അതിലുണ്ടായിരുന്നവരെയും തടഞ്ഞുവെക്കുകയും പോലീസിൽ വിവിരമറിയിക്കുകയുമായിരുന്നു. വിഷ്ണുവടക്കം അഞ്ചു പേർ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പോലീസിെൻറ പ്രയത്നം കൊണ്ട് മൂന്നു പേരെ വിവിധയിടങ്ങളിൽനിന്നായി പിടികൂടി. നോട്ടിരട്ടിപ്പ് തട്ടിപ്പിനാണ് ഇത്തരം നോട്ടുകെട്ടുകൾ നല്കാറുള്ളതെന്നു പൊലീസ് പറഞ്ഞു
പ്രതികളിലൊരാൾക്ക് കോവിഡ്: 19 പൊലീസുകാർ ക്വാറൻറീനിൽ
വൈത്തിരി: ലോട്ടറി തട്ടിപ്പു കേസിൽ പിടിയിലായ പ്രതികളിലൊരാൾക്കു കോവിഡ് പോസിറ്റീവായതിനാൽ വൈത്തിരി പൊലീസ് സ്റ്റേഷനിലെ ഒരു എസ്ഐയും എഎസ്സ്ഐയും ഉൾപ്പെടെ 19 പോലീസുകാർ ക്വാറൻറീനിൽ. സ്റ്റേഷൻ ഹൌസ് ഓഫിസറും എസ്ഐയും നേരിട്ടിടപെടാത്തത്തതിനാൽ പൊലീസ് സ്റ്റേഷെൻറ പ്രവർത്തനത്തെ ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.