സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപേയാഗത്തിന് കടുത്ത നിയന്ത്രണം വരുന്നു
text_fieldsമലപ്പുറം: ആരാധനാലയങ്ങളിലേതുൾപ്പെടെ ഉച്ചഭാഷിണി ഉപേയാഗത്തിന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് നടപടിയാരംഭിച്ചു. 1988ലെ ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ, 1993ൽ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയുടെ ചുവടുപിടിച്ചാണ് ഉച്ചഭാഷിണി നിയന്ത്രണം കർശനമായി നടപ്പാക്കുന്നത്.
വിവാഹം, ജന്മദിനം, ഗൃഹപ്രവേശനം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ബോക്സ് രൂപത്തിലുള്ള ഉച്ചഭാഷിണി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. കോളാമ്പി പോലെയുള്ള ആംപ്ലിഫയറുകള്‍ പൂര്‍ണമായും നിരോധിച്ചു. ബോക്സുകളില്‍ നിന്നുള്ള ശബ്ദപരിധി, പരിപാടി നടക്കുന്ന ഹാളിെൻറ പരിസരത്തിനുള്ളില്‍ ഒതുങ്ങണം. ക്ഷേത്രങ്ങൾ, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലിം ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ബോക്സ് മാതൃകയിലുള്ള ഉച്ചഭാഷിണി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍, ഇവയുടെ ശബ്ദം ഈ ആരാധനാലയങ്ങളുടെ വളപ്പിന് പുറത്തുപോകാന്‍ പാടില്ല. ഉത്തരവ് പ്രകാരം മുസ്ലിം പള്ളികളിലെ ബാങ്ക് വിളിക്ക് മാത്രമാണ് ഇളവ്. ബാങ്കുവിളി ഒരു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ളതിനാലാണിത്.
ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങൾ, ഭക്തിഗാനങ്ങളുടെ റെക്കോഡ്, മുസ്ലിംപള്ളികളിലെ വെള്ളിയാഴ്ച പ്രാർഥനകൾ, ക്രിസ്ത്യന്‍ പള്ളികളിലെ മറ്റ് ആഘോഷങ്ങളും ചടങ്ങുകള്‍ക്കും എന്നിവക്കെല്ലാം ഈ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിലുണ്ട്. തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണി ഉപയോഗം പരമാവധി ഒഴിവാക്കണം. പൊലീസിെൻറ മുന്‍കൂർ അനുമതി കൂടാതെ ആര്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദമുണ്ടാവില്ല.
എയര്‍ ഹോണുകളും അമിത ശബ്ദമുള്ള ഹൈടൈപ് ഹോണുകളും ഉപയോഗിക്കരുത്. ഏത് സാഹചര്യത്തിലായാലും ഉച്ചഭാഷിണികള്‍ രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിൽ പറയുന്നു. ശബ്ദനിയന്ത്രണം മനുഷ്യരടക്കമുള്ള ജീവിവര്‍ഗങ്ങളും സസ്യലതാദികളും ഉള്‍പ്പെടുന്ന പ്രകൃതിയുടെ നിലനില്പിന് വേണ്ടിയാണെന്ന് ഉത്തരവിൽ പറയുന്നു. മേൽ നിർദേശങ്ങളിൽ എതിരഭിപ്രായമുള്ളവർക്ക് കേസിൽ കക്ഷിയായി ചേരാമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.