പ്രണയം നടിച്ച് പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്
text_fieldsകൊച്ചി: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവ്. പറവൂർ സ്വദേശിയായ പെൺകുട്ടിയെ ആലപ്പുഴ മണ്ണഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ച ആലപ്പുഴ പുന്നപ്ര കളർകോട് പേരൂർ കോളനിയിൽ സുരേഷ് എന്ന അനിൽകുമാറിനെയാണ് (33) എറണാകുളം അഡീഷനൽ സെഷൻസ് (സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി പി.ജെ. വിൻസൻറ് ശിക്ഷിച്ചത്.
മൊബൈലിലൂടെ അടുപ്പത്തിലായ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുേപായി മണ്ണഞ്ചേരിയിെലത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ടു വകുപ്പിലായി 20 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ, ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധിക തടവ് അനുഭവിക്കണം.
18 സാക്ഷികളെ വിസ്തരിച്ച കോടതി 23 രേഖകളും ഹാജരാക്കി. പ്രതി കസ്റ്റഡിയിൽ കഴിഞ്ഞ 579 ദിവസം ശിക്ഷയിൽ ഇളവ് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.