ലവ് ജിഹാദ്, പൗരത്വ ഭേദഗതി നിയമം: സീറോ മലബാർ സഭയിൽ ഭിന്നത രൂക്ഷം
text_fieldsകൊച്ചി: ലവ് ജിഹാദ്, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളിൽ സീറോ മലബാർ സഭയിൽ ഭിന്ന ത രൂക്ഷം. അടിയന്തര സിനഡ് ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നാണ് ഒരുവിഭാഗം വൈദികരുടെ നിലപാട്. ലവ് ജിഹാദിനെക്കുറിച്ച സിനഡ് പ്രമേയം മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് അതിരൂപത വൈദിക സമിതി സെനറ്റ് അംഗം ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.
ലവ് ജിഹാദ് വിഷയത്തിൽ സഭ പാസാക്കിയ പ്രമേയത്തിനെതിരെ കടുത്ത വിയോജിപ്പാണ് ഒരുവിഭാഗം വൈദികര്‍ക്കുള്ളത്. വിഷയത്തിൽ സഭതന്നെ നടത്തിയ അന്വേഷണത്തിൽ തെളിവൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. സംസ്ഥാനത്ത് ലവ് ജിഹാദ് വ്യാപകമാണെന്ന തരത്തിൽ സീറോ മലബാർ സഭ പള്ളികളിൽ ഞായറാഴ്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചതാണ് തർക്കങ്ങൾക്കിടനൽകിയത്. എന്നാൽ, ഇടയലേഖനം മിക്ക പള്ളികളിലും വായിച്ചില്ല.
സിനഡിെൻറ വിലയിരുത്തലിനെ വിമര്‍ശിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി സെക്രട്ടറിയായിരുന്ന ഫാ. കുര്യാക്കോസ് മുണ്ടാടന്‍ കത്തോലിക്ക സഭയുടെ മുഖപ്പത്രമായ സത്യദീപത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.