Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലവ്​ ജിഹാദ്​...

ലവ്​ ജിഹാദ്​ ചോദ്യവുമായി എം.ജി എൽ.എൽ.ബി പരീക്ഷ

text_fields
bookmark_border
ലവ്​ ജിഹാദ്​ ചോദ്യവുമായി എം.ജി എൽ.എൽ.ബി പരീക്ഷ
cancel
മൂവാറ്റുപുഴ: നിയമ വിദ്യാർഥികൾക്ക്​ ലവ്​ ജിഹാദുമായി ബന്ധപ്പെട്ട്​ ചോദ്യം നൽകി എം.ജി സർവകലാശാല പരീക്ഷ. പഞ്ചവത്സര എൽഎൽ.ബി നാലാം സെമസ്​റ്റർ ചോദ്യ പേപ്പറിലാണ്​ ലവ്​ ജിഹാദ്​ തടയുന്നതിനെതിരായ സങ്കൽപ നിയമം സംബന്ധിച്ച ചോദ്യത്തിലൂടെ വിദ്യാർഥികളെ പരീക്ഷിച്ചത്​.

പാർലമ​െൻറും കർണാടക സർക്കാറും ലവ്​ ജിഹാദ്​ തടയാൻ ​െകാണ്ടുവന്ന ‘സാങ്കൽപിക നിയമം’ ഉദ്ധരിച്ചാണ്​ 10 മാർക്കി​​െൻറ ചോദ്യം. പാർല​മ​െൻറ്​ പാസാക്കിയ നിയമം ചോദ്യം ചെയ്യുന്ന ഹരജി മൂന്നംഗ ബെഞ്ചി​​െൻറ പരിഗണനയിലി​രിക്കെ വേ​െറാരു സമുദായത്തിൽപെട്ട കർണാടക സ്വദേശിയായ കാമുകിയുമായി ഒളിച്ചോടിയ കാമുകൻ നൽകിയ പൊലീസ്​ സംരക്ഷണ ഹരജിയിൽ എന്ത്​​ തീരുമാനമെടുക്കുമെന്നാണ്​ ചോദ്യം. 

അതേസമയം, ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ചോദ്യം സംഘ്​പരിവാർ സംഘടനകളെ സഹായിക്കാനാണെന്ന് ആരോപിച്ച് കെ.എസ്​.യു നേതൃത്വത്തിൽ വിദ്യാർഥികൾ രംഗത്തെത്തി. സർക്കാർ ഏജൻസികൾ പോലും ലവ്​ ജിഹാദ് അടിസ്ഥാനരഹിത പ്രചാരണമാണെന്ന്​ വ്യക്​തമാക്കു​േമ്പാഴാണ്​ സർവകലാശാലയുടെ ഇൗ നടപടി​െയന്ന്​ കെ.എസ്.യു കുറ്റപ്പെടുത്തി. ഇതിനെതിരെ ചാൻസലർകൂടിയായ ഗവർണർക്ക് പരാതി നൽകുമെന്ന് കെ.എസ്​.യു ജില്ല ജനറൽ സെക്രട്ടറി റംഷാദ് റഫീഖ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLove Jihadmalayalam newsquestionMG university exam
News Summary - love jihad question MG university exam -Kerala news
Next Story