കേരളത്തിൽ ലൗ ജിഹാദ് ശക്തിപ്പെടുന്നെന്ന് സീറോ മലബാർ സഭ സിനഡ്
text_fieldsകൊച്ചി: കേരളത്തിൽ ലൗ ജിഹാദ് ശക്തിപ്പെടുന്നതായി സീറോ മലബാർ സഭ സിനഡ് വിലയിരുത്തൽ. ക്രിസ്ത്യൻ പെൺകുട്ടികളെ ലക് ഷ്യമാക്കി ആസൂത്രിതമായി ലൗ ജിഹാദ് നടക്കുന്നു. മതസൗഹാർദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയ ിൽ ലൗ ജിഹാദ് വളർന്നു വരുന്നത് ആശങ്കാജനകമാണ്.
സംസ്ഥാനത്തുനിന്ന് ഐ.എസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യ പ്പെട്ടതായി പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 പേരിൽ പകുതിയോളം പേർ ക്രിസ്തുമതത്തിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണ്. ഔദ്യോഗിക കണക്കുകളിൽ പെടാത്ത അനേകം പെൺകുട്ടികൾ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നു എന്നതും ഗൗരവമുള്ള വിഷയമാണ്.
കേരളത്തിൽ ലൗ ജിഹാദിെൻറ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായും കഴിഞ്ഞ ദിവസം നടന്ന കൊലപാതകം സംബന്ധിച്ച് സിനഡ് വിലയിരുത്തി. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങളുപയോഗിച്ച് മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്യുന്നതായ പരാതികൾ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിലൊന്നും പൊലീസ് യഥാസമയം നടപടിയെടുത്തില്ല എന്നതും ദുഃഖകരമാണ്.
ഈ വിഷയത്തെ മതപരമായി കാണാതെ ക്രമസമാധാന പ്രശ്നമായി കണ്ട് നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ലൗ ജിഹാദിെൻറ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ബോധവത്കരിക്കാൻ ഉള്ള ശ്രമം ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി. ആഗോള തലത്തിൽ ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന പീഡനങ്ങളിൽ സിനഡ് ആശങ്ക രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.