കണക്കിനെ പ്രണയിച്ച് കണക്കില്ലാത്ത നേട്ടവുമായി ഷാഫിൽ
text_fieldsകോഴിക്കോട്: ഉൗണിലും ഉറക്കത്തിലും കണക്കിനെ പ്രണയിച്ച് കണക്കില്ലാത്ത നേട്ടം െകായ്ത് ഷാഫിൽ മാഹീൻ എന്ന മിടുക്കൻ വിദ്യാർഥി. ജെ.ഇ.ഇ അഡ്വാൻസ്ഡിൽ അഖിേലന്ത്യ തലത്തിൽ നാലാം റാങ്കും ദക്ഷിണേന്ത്യയിൽ ഒന്നാം റാങ്കും സ്വന്തമാക്കി മുന്നേറുകയാണ് ഇൗ തിരൂർ സ്വദേശി. 2,20,000ത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിലാണ് ഷാഫിലിെൻറ ചരിത്രവിജയം. ആദ്യപടിയായ ജെ.ഇ.ഇ മെയിൻസിൽ 12 ലക്ഷത്തോളം വിദ്യാർഥികളാണ് കഴിവ് പരീക്ഷിച്ചത്. ഇൗ പ്രവേശനപരീക്ഷയിൽ ഷാഫിലിന് എട്ടാം റാങ്ക് നേടാനായി. െഎ.െഎ.ടി സംയുക്ത പ്രവേശന പരീക്ഷയിൽ ഡോ. രാജു നാരായണ സ്വാമി പത്താം റാങ്ക് നേടിയതിലും മികച്ച പ്രകടനമാണിത്. ആദ്യ അവസരത്തിലെ ഇൗ മികവിന് മധുരമേറെയാണ്. ഒന്നാം പേപ്പറിൽ 168 ഉം രണ്ടാം പേപ്പറിൽ 163 ഉം മാർക്കോടെയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡിലെ കുതിപ്പ്.
കണക്കിനെ അത്രമേൽ സ്നേഹിക്കുന്ന തനിക്ക് അറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞനാകാനാണ് താൽപര്യെമന്ന് ഷാഫിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാണാപാഠം പഠിച്ച് മുന്നേറാനൊന്നും ഷാഫിലിനെ കിട്ടില്ല. കണക്കിലെ പ്രോബ്ലങ്ങൾ സോൾവ് ചെയ്യലാണ് ഏറ്റവും ഇഷ്ടം. കണക്ക് തന്നെയാണ് ഇഷ്ടപ്പെട്ട പാഠ്യേതര പ്രവൃത്തിയും. സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷെൻറ മാത്സ് ഒളിമ്പ്യാഡിൽ കഴിഞ്ഞവർഷം ദേശീയ തലത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. എട്ടാം ക്ലാസിലെത്തിയപ്പോൾ തന്നെ കരാേട്ടയിൽ ബ്ലാക് ബെൽറ്റ് നേടിയ കഥയും ഷാഫിലിന് പറയാനുണ്ട്.
റെയ്സ് പബ്ലിക് സ്കൂളിൽ പ്ലസ് വൺ പഠനത്തോടൊപ്പം റെയ്സ് എൻട്രൻസ് സെൻററിൽ ജെ.ഇ.ഇ പരിശീലനവും തുടർന്നാണ് വിജയം കൊയ്തത്. ഷാഫിലിെൻറ മിടുക്ക് ആദ്യവർഷം തന്നെ ബോധ്യമായതായി റെയ്സ് ഡയറക്ടർമാരായ ദിലീപ് ഉണ്ണികൃഷ്ണൻ, കെ.എം. അഫ്സൽ, എൻ.എം രാജേഷ്, മുഹമ്മദ് നസീർ എന്നിവർ പറഞ്ഞു.
െഎ.െഎ.ടി പഠനം ഇഷ്ടമല്ലാത്ത ഷാഫിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ പഠനത്തിനും ഗവേഷണത്തിനുമാണ് താൽപര്യം. കിഷോർ വൈജ്ഞാനിക് േപ്രാത്സാഹന യോജനയിലെ സ്കോളർഷിപ്പോടെ ഷാഫിൽ കഴിഞ്ഞയാഴ്ച ഇൗ ഉന്നത സ്ഥാപനത്തിൽ ചേർന്നു കഴിഞ്ഞു. കണക്കിൽ മുഴുവൻ മാർക്കും സ്കോർ ചെയ്ത ഇൗ 17കാരൻ കേരള എൻട്രൻസിലും മികച്ച വിജയമാണ് കാത്തിരിക്കുന്നത്. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച ഷാഫിലും പിതാവ് നിയാസിയും മാതാവ് ഡോ. ഷംജിതയും രണ്ടുവർഷമായി കോഴിക്കോട് അരയിടത്തുപാലത്തെ സൗഭാഗ്യ അപ്പാർട്ട്മെൻറ്സിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.