മഴ; അപ്പർ കുട്ടനാടൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
text_fieldsതിരുവല്ല: നാല് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. തിരുമൂലപുരത്തെ ആടുംമ്പട, മംഗലശ്ശേരി പുളിക്കത്ര മാലി, നെടുമ്പ്രം പഞ്ചായത്തിലെ ഒറ്റത്തെങ്ങ് ഭാഗം, കടപ്ര പഞ്ചായത്തിലെ ആറ്റുമാലി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ, പെരിങ്ങര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറി തുടങ്ങിയത്.
പമ്പ, മണിമല നദികളിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശങ്ങളാണ് ഇത്. ചില ഭാഗങ്ങളിൽ വീടുകളുടെ പുരയിടങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. നിരണം, പെരിങ്ങര, നെടുമ്പ്രം, കടപ്ര പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളിലും വെള്ളം കയറി തുടങ്ങി. കനത്ത മഴ രണ്ടു ദിവസം കൂടി തുടർന്നാൽ വെള്ളപ്പൊക്കത്തിന് സാധ്യതയേറെയാണ്. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് തഹസിൽദാർ പി.എ. സുനിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.