അറബിക്കടലിൽ അേഞ്ചാടെ ന്യൂനമർദം; ആറുമുതൽ കടലിൽ പോകുന്നതിന് നിയന്ത്രണം
text_fieldsതിരുവനന്തപുരം: അറബിക്കടലിെൻറ തെക്ക്-കിഴക്കൻ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമർദം രൂപപ്പെടാന്‍ സാധ്യതയുണ ്ടെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ന്യൂനമര്‍ദം ശക്തിപ്പെട്ട് അറബിക്കടലിെൻറ വടക്ക്-പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങും. കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഒക്ടോബർ ആറ് മുതൽ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികൾക്കും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും നൽകണമെന്ന് ദുരന്തനിവാരണ അതോറിറ്റി ഫിഷറീസ് വകുപ്പിനോട് നിർദേശിച്ചു. ദീര്‍ഘനാളത്തേക്ക് മത്സ്യബന്ധനത്തിന് പോയവരെ വിവരം അറിയിക്കണം. ഒക്ടോബര്‍ അഞ്ചിന് മുമ്പ് സുരക്ഷിതമായി തീരം അണയണമെന്ന് ഇവരോട് നിർദേശിക്കണം.
തിങ്കളാഴ്ച മുതല്‍ കടലില്‍ പോകുന്നവര്‍ അഞ്ചിനകം മടങ്ങിയെത്തണം. കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാക്കണമെന്നും അടിയന്തര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ രണ്ടിന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ശക്തമായ മഴക്ക് (64.4 മുതൽ 124.4 മി. മീ.വരെ) സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.