ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കനത്ത മഴക്ക് സാധ്യത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ബുധനാഴ്ച ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും ബാധകമാക്കി. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 36 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറും. അറബിക്കടലിൽ നിലനിന്നിരുന്ന തീവ്ര ന്യൂനമർദത്തിെൻറ ശക്തി കുറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ വ്യാഴാഴ്ച ഒാറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. വെള്ളിയാഴ്ച 12 ജില്ലകളിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് നവംബർ 13 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.