Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2023 11:47 PM IST Updated On
date_range 14 Nov 2023 11:47 PM ISTബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദം; കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അന്തമാൻ നിക്കോബാർ ദ്വീപിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം നവംബർ 16 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിൽ ചക്രവാതച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. ന്യൂനമർദ, ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story