Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനമർദം: കേരളത്തിൽ...

ന്യൂനമർദം: കേരളത്തിൽ അഞ്ചു ദിവസം മഴ തുടരും

text_fields
bookmark_border
rain
cancel
Listen to this Article

ന്യൂഡൽഹി: തെക്കൻ ഒഡിഷക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതിനാൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഞായറാഴ്ച കൂടുതൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദം മൂലം കേരളം, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ആ​​ന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും.

കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ​കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിചചു. അടുത്ത ദിവസങ്ങളിലും മധ്യ ഇന്ത്യയിലും തീരപ്രദേശങ്ങളിലും മഴ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainLow Pressure
News Summary - Low pressure: Rain will continue for five days in Kerala
Next Story