Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​ൺ​ലൈ​നി​ൽ...

ഓ​ൺ​ലൈ​നി​ൽ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ക​ണ്ണ​ട വിറ്റു; 29,736 രൂ​പ ന​ഷ്ടപ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

text_fields
bookmark_border
court
cancel

മ​ഞ്ചേ​രി: ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ക​ണ്ണ​ട ന​ൽ​കി ഗു​ണ​ഭോ​ക്താ​വി​നെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ക​മ്പ​നി 29,736 രൂ​പ ന​ൽ​കാ​ൻ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ന്റെ വി​ധി. വേ​ട്ടേ​ക്കോ​ട് പു​ല്ല​ഞ്ചേ​രി സ്വ​ദേ​ശി സി. ​ഇ​ബ്രാ​ഹീ​മി​നാ​ണ് ഇ​ൻ​സ്റ്റാ​കാ​ർ​ട്ട് സ​ർ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ഷ്ടം പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച​ത്.

ഫേ​സ്ബു​ക് വ​ഴി ക​ണ്ട പ​ര​സ്യം വ​ഴി​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ബ്രാ​ഹീം 799 രൂ​പ ന​ൽ​കി കൂ​ളി​ങ് ഗ്ലാ​സ് ഓ​ർ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, ന​ല്ല രീ​തി​യി​ൽ പാ​ക്ക് പോ​ലും ചെ​യ്യാ​തെ​യാ​ണ് ക​ണ്ണ​ട ല​ഭി​ച്ച​ത്. ഒ​പ്പം ചു​രു​ങ്ങി​യ വി​ല​യു​ടെ ക​ണ്ണ​ട ന​ൽ​കി ഉ​പ​ഭോ​ക്താ​വി​നെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഉ​പ​ഭോ​ക്തൃ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്.

ഗ്ലാ​സി​ന്റെ വി​ല​ക്ക് പു​റ​മെ 25,000 രൂ​പ ന​ഷ്ട പ​രി​ഹാ​ര​മാ​യും 3,000 രൂ​പ കോ​ട​തി ചെ​ല​വാ​യും ന​ൽ​കാ​നും ക​മീ​ഷ​ൻ വി​ധി​ച്ചു. കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മീ​ഷ​നാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online shoppinglow qualityglasses
News Summary - Low quality glasses sold online; 29,736 ordered to pay damages
Next Story