നിയമം ലംഘിച്ച് 1800ലേറെ കെട്ടിടങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 1800േലറെ കെട്ടിടങ്ങൾ നിയമം ലംഘിച്ച് നിർമിച്ചവയാെണന ്ന് ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭ യോഗത്തിൽ അറിയിച്ചു. മരടിൽ മാത്രമല്ല, തീര ദേശ നിയമത്തിെൻറ ലംഘനം. നിയമം ലംഘിച്ചവയുടെ കണക്ക് പൂർത്തിയായിവരുകയാണ്. നിയമം ലംഘിച്ച മറ്റു കെട്ടിടങ്ങളുടെ വിവരവും സുപ്രീംകോടതി ചോദിച്ചിട്ടുണ്ട്. കണക്കെടുത് തുവരുകയാണ്. ഇൗ കെട്ടിടങ്ങൾക്കും ഭാവിയിൽ പൊളിക്കൽ ഭീഷണി നേരിേട്ടക്കാം -ചീഫ് സെക് രട്ടറി പറഞ്ഞു.
സുപ്രീംകോടതിയിലെ കേസിെൻറ വിവരങ്ങളും കോടതിയുടെ നിലപാടും സമീ പനവും അദ്ദേഹം വിശദമായി യോഗത്തിൽ വിശദീകരിച്ചു. മരടിൽ ഇനി നിയമപരമായി ഒരു സാധ്യ തയുമില്ല. വിധി നടപ്പാക്കാതിരിക്കാൻ കഴിയില്ല. ഫ്ലാറ്റ് പൊളിക്കാതെ നിവൃത്തിയില്ല. കോടതിവിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. വിധി നടപ്പാക്കാൻ കാലതാമസമുണ്ടായാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വിശദീകരിച്ചു.
പൊളിക്കലിന് കർമപദ്ധതി
മരടിലെ ഫ്ലാറ്റുകളുടെ നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാനും നഷ്ടപരിഹാരത്തിന് നടപടി കൈക്കൊള്ളാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങൾ മൂന്നു മാസംകൊണ്ട് പൊളിക്കുന്നതിനുള്ള കർമപദ്ധതി സുപ്രീംകോടതിയെ അറിയിക്കും. ഫ്ലാറ്റ് ഉടമകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകില്ല. വെള്ളിയാഴ്ച ഫ്ലാറ്റിെൻറ കാര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി ഉണ്ടാകും. ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തും. ഫ്ലാറ്റുകൾ പൊളിക്കാൻ തയാറായെത്തിയ 13 കമ്പനികളിൽ യോഗ്യതയുള്ള ആറു കമ്പനികളിൽനിന്ന് െതരഞ്ഞെടുക്കപ്പെടുന്നവർക്ക് മരട് മുനിസിപ്പാലിറ്റി കരാർ നൽകും.
ഒക്ടോബർ നാലിന് ആരംഭിച്ച് ഡിസംബർ നാലിന് പൂർത്തിയാകുംവിധമാണ് കർമപദ്ധതി. ഫ്ലാറ്റിലേക്കുള്ള വൈദ്യുതി, കുടിവെള്ളം, പാചകവാതകം കണക്ഷനുകൾ വിച്ഛേദിക്കാൻ കൈക്കൊണ്ട തീരുമാനവും പൊളിക്കുന്നതിെൻറ ചുമതലക്കായി മാത്രം പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചതും സുപ്രീംകോടതിയെ അറിയിക്കും.
വൈദ്യുതി ഇന്ന് വിച്ഛേദിക്കും; വെള്ളം നാളെ
ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സർക്കാർ നടപടി ഊർജിതമാക്കി. മരട് നഗരസഭ സെക്രട്ടറിയുടെ അധികച്ചുമതല നൽകി പൊളിക്കൽ നടപടികൾക്ക് നിയോഗിക്കപ്പെട്ട ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് സ്ഥാനമേറ്റു. പൊളിക്കലിന് മുന്നോടിയായ നടപടികൾ ഉദ്യോഗസ്ഥരുമായി അവലോകനം ചെയ്തു. വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്ന് കാണിച്ച് കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും ബുധനാഴ്ച ഫ്ലാറ്റുകളുടെ ചുവരുകളിൽ നോട്ടീസ് പതിച്ചു.
വൈദ്യുതി വ്യാഴാഴ്ചയും കുടിവെള്ളം വെള്ളിയാഴ്ചയും വിച്ഛേദിക്കുമെന്നാണ് നോട്ടീസ്. കനത്ത പൊലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചത്. രണ്ടു ദിവസത്തിനകം പാചകവാതക വിതരണം അവസാനിപ്പിക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിർദേശം നൽകി. പരമാവധി മൂന്നു മാസത്തിനകം പൊളിക്കൽ പൂർത്തിയാക്കാനാണ് ഉദ്ദേശ്യം.
ഒക്ടോബർ മൂന്നിനകം പൊലീസ്, ജില്ല അധികൃതർ, ജല-വൈദ്യുതി വകുപ്പുകൾ എന്നിവരുമായി ചേർന്ന് ഒഴിപ്പിക്കൽ പദ്ധതി തയാറാക്കും. ഒന്നിനും മൂന്നിനുമിടയിൽ ഫ്ലാറ്റ് സമുച്ചയങ്ങൾക്കും 750 മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളിലെ താമസക്കാർക്കും നോട്ടീസ് നൽകും. ഡിസംബർ നാലിനകം പൊളിക്കൽ പൂർത്തിയാക്കും. അവശിഷ്ടങ്ങൾ ഡിസംബർ നാലിനും 19നും ഇടയിൽ നീക്കും.
വെള്ളവും വെളിച്ചവും പാചകവാതകവും നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും ഒരു കാരണവശാലും കിടപ്പാടം വിടില്ലെന്നുമുള്ള നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ. റാന്തൽവെളിച്ചത്തിൽ സമരം തുടരുമെന്നും ഫ്ലാറ്റ് സംരക്ഷണ സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.