എൽ.പി സ്കൂളുകളിൽ അഞ്ചാം ക്ലാസും യു.പി സ്കൂളുകളിൽ എട്ടാം ക്ലാസും; പുനഃക്രമീകരണം സാധ്യമല്ലെന്ന് ഡിവിഷൻ ബെഞ്ചും
text_fieldsകൊച്ചി: പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച് എൽ.പി സ്കൂളുകളിൽ അഞ്ചാം ക്ലാസും യു.പി സ്കൂളുകളിൽ എട്ടാം ക്ലാസും അനുവദിക്കണമെന്ന ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമത്തിെൻറ അടിസ്ഥാനത്തിൽ എൽ.പി, യു.പി സ്കൂളുകൾ പുനഃക്രമീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി നൽകിയ ഹരജികൾ സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ സ്കൂൾ മാനേജർമാരടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
കുട്ടികൾക്ക് ഒന്നുമുതൽ അഞ്ചുവരെയോ ആറുമുതൽ എട്ടുവരെയോ പഠിക്കാൻ ഒരു സ്കൂളിൽത്തന്നെ സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.