പാചകവാതക വിലവർധന: പാർലമെന്റ് മാർച്ചിനൊരുങ്ങി ഹോട്ടലുടമകൾ
text_fieldsകൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലവർധന ഹോട്ടൽ മേഖലയുടെ നട്ടെല്ലൊടിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ). പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയെത്തുടർന്ന് അരിയടക്കമുള്ള എല്ലാ അവശ്യസാധനങ്ങൾക്കും വില കൂടിയിരിക്കുകയാണ്. പാചകവാതകത്തിനുംകൂടി വില കൂട്ടിയതോടെ ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
സമൂഹത്തോട് ഒരുപ്രതിബദ്ധതയുമില്ലാതെ ലാഭം മാത്രം ലക്ഷ്യംവെച്ച് പെട്രോളിയം കമ്പനികൾ വില വർധിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ കെ.എച്ച്.ആർ.എ തീരുമാനിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ എല്ലാ യൂനിറ്റിലും സമരം സംഘടിപ്പിക്കും. വെള്ളിയാഴ്ച തുടങ്ങിയ പ്രതിഷേധം ശനിയാഴ്ചയും തുടരും. വിലവർധന പിൻവലിക്കുന്നില്ലെങ്കിൽ പാർലമെന്റ് മാർച്ച് അടക്കമുള്ള സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.