Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.പി.ജി. ടാങ്കറും...

എൽ.പി.ജി. ടാങ്കറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ മരിച്ചു

text_fields
bookmark_border
palakkad tanker fire
cancel

പാലക്കാട്: കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ പാചകവാതകം ടാങ്കറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ലോറി ഡ്രൈവർ മരിച്ചു. പുലർച്ചെ നാലരയോടെ കൊല്ലംകോട് ആണ് അപകടം നടന്നത്.

പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പാചകവാതകം കയറ്റി വന്ന ടാങ്കറും കോഴിക്കോട് നിന്നുള്ള സിമന്‍റ് ലോറി‍യുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ലോറിയുടെ കാബിനിലേക്ക് പടർന്ന തീയിൽ നിന്ന് ഡ്രൈവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.

പാചകവാതക ടാങ്കറിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവായി. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireLPG Tankercement lorry
News Summary - LPG Tanker and cement lorry collide and catch fire; The driver is dead
Next Story