ഇന്ത്യയിലെ 31-ാമത്തെ ശാഖയുമായി ലുലു ഫോറെക്സ്
text_fieldsകോഴിക്കോട്: വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സിന്റെ ഇന്ത്യയിലെ 31-ാമത്തെ ശാഖ കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം ചെയ്തു. കമ്പനിയിലെ മുതിർന്ന അംഗങ്ങളുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫ് അലി ആണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ബിംബിസ് ഗ്രൂപ്പ് ചെയർമാൻ പി. എ. അബ്ദുൾ ഗഫൂർ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ്, ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും കൂടുതൽ ആളുകൾ വിദേശ രംഗത്ത് സജീവമായി ഇടപെടുന്ന മലബാറിലെ ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ അനുസരിച്ചുള്ള മികച്ച സാമ്പത്തിക സേവനങ്ങൾ ലുലു ഫോറെക്സിലൂടെ ലഭ്യമാകും. വിദേശ കറൻസി വിനിമയം, ട്രാവൽ കറൻസി കാർഡുകൾ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ ഇവിടെ നിന്നും ലഭിക്കും.
കോഴിക്കോട് പോലൊരു വിപണിയിൽ ലുലു ഫോറെക്സിന്റെ രണ്ടാമത്തെ ശാഖ ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫോറെക്സുമായി ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്ക് വേണ്ടി ലോകോത്തര നിലവാരമുള്ള സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിലുള്ള ഇന്ത്യൻ ധനകാര്യ സ്ഥാപനമാണ് ലുലു ഫോറെക്സ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വിദേശ നാണ്യ വിനിമയ രംഗത്ത് ലുലു ഫോറെക്സ് ശക്തമായ സാന്നിധ്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.