ബിനാലെ നാലാം ലക്കത്തിന് ലുലു ഗ്രൂപ് രണ്ട് കോടി നല്കി
text_fieldsകൊച്ചി: കൊച്ചി മുസ്രിസ് ബിനാലെയുടെ നാലാം ലക്കത്തിന് ലുലു ഗ്രൂപ് രണ്ട് കോടി നല്കി. അടുത്തവര്‍ഷം അവസാനമാണ് ബിനാലെ നാലാം ലക്കം തുടങ്ങുക.
എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ. നിഷാദ്, മാനേജര്‍ വി. പീതാംബരന് എന്നിവര്‍ ചേര്‍ന്ന് രണ്ട് കോടിയുടെ ചെക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡൻറ് ബോസ് കൃഷ്ണമാചാരിക്ക് കൈമാറി. കൊച്ചി ബിനാലെയിലുള്ള വിശ്വാസം ലുലു ഗ്രൂപ് കാത്തുസൂക്ഷിക്കുന്നതില്‍ കൃതജ്ഞരാണെന്ന് പത്രസമ്മേളനത്തില്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു.
കലാസ്വാദകരും പൊതുജനങ്ങളും ഒരു പോലെ അംഗീകരിച്ച കൊച്ചി ബിനാലെയുടെ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ പോലൊരു കലാവിരുന്ന് സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍, വ്യവസായലോകം എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം പ്രധാനപ്പെട്ടതാണ്. ബിനാലെയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. ബിനാലെക്ക് സ്ഥിരം വേദിക്കായി അഞ്ചേക്കര്‍ സ്ഥലവും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കെ.ബി.എഫ് സെക്രട്ടറി റിയാസ് കോമു പറഞ്ഞു.
ലുലു ഗ്രൂപ് കോമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം, മീഡിയ കോഒാഡിനേറ്റര്‍ എന്‍. ബി. സ്വരാജ്, ബിനാലെ ഫൗണ്ടേഷന് ട്രസ്റ്റി ബോണി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.