ലുലു മാൾ തുറക്കാൻ ശ്രമിച്ചെന്ന്; പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsതിരുവനന്തപുരം: ലുലു മാൾ തുറക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ എട്ടു മണിയോടെയാണ് ട്രേഡ് യൂണിയൻ പ്രവർത്തകർ മാളിന് മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധം ആരംഭിച്ചത്.
മാളിലേക്ക് വരികയായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും സമരാനുകൂലികൾ തടയുകയും മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ മാൾ തുറക്കുന്നത് സംബന്ധിച്ച് മാനേജ്മെന്‍റ് പ്രതിനിധികളും യൂണിയൻ പ്രതിനിധികളും തമ്മിലുണ്ടായ സംസാരം വാക്കുതർക്കത്തിൽ കലാശിച്ചു. ജീവനക്കാർ മടങ്ങിപ്പോകാതെ പ്രദേശത്ത് നിന്ന് മാറില്ലെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി.
ജീവനക്കാർ മടങ്ങിപ്പോകാൻ തയാറാകാത്ത സാഹചര്യത്തിൽ സമരാനുകൂലികൾ പ്രതിഷേധം ശക്തമാക്കി. തുടർന്ന് പത്തോളം വരുന്ന ട്രേഡ് യൂണിയൻ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
എട്ട് മണിക്ക് ആരംഭിച്ച ഉപരോധം ഒമ്പത് വരെ നീണ്ടുനിന്നു. ഉപരോധത്തെ തുടർന്ന് റോഡിലെ ഗതാഗതം സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.