ഉച്ചഭക്ഷണ വിതരണം: സ്കൂളുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു
text_fieldsെതാടുപുഴ: വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്കൂളുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി ഭക്ഷ്യ സുരക്ഷാവിഭാഗം.
നേരേത്തതന്നെ നിർദേശമുണ്ടെങ്കിലും മിക്ക സ്കൂളുകളും രജിസ്ട്രേഷൻ എടുത്തിരുന്നില്ല. ഒന്നരവർഷത്തെ ഇടവേളക്കുശേഷം സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ നടപടികൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം.
ഭക്ഷണത്തിെൻറ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രജിസ്േട്രഷൻ സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് ആവശ്യമായ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, മുകളിൽനിന്നുള്ള നിർദേശം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം സ്കൂളുകളും രജിസ്ട്രേഷൻ എടുത്തില്ല. പല ജില്ലകളിലും നിർദേശം ഇനിയും ലഭിച്ചിട്ടുമില്ല. ഇതിനിടെ, കോവിഡ് വ്യാപനംമൂലം സ്കൂളുകൾ ഒന്നരവർഷത്തോളം അടച്ചിട്ടതിനാൽ നടപടികൾ പിന്നീട് മുന്നോട്ടുപോയില്ല. സ്കൂളുകൾ തുറക്കുകയും മിക്കയിടത്തും ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുകയും ചെയ്തതോടെയാണ് രജിസ്ട്രേഷൻ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവിഭാഗം ഒരുങ്ങുന്നത്.
അക്ഷയകേന്ദ്രങ്ങൾ വഴിയാണ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. അതത് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ ഒാഫിസുകളിൽനിന്നാകും രജിസ്ട്രേഷൻ അനുവദിക്കുക. ഒരു വർഷമാണ് കാലാവധി.
അതുകഴിഞ്ഞാൽ പുതുക്കണം. രജിസ്ട്രേഷൻ എടുത്തിട്ടുണ്ടോ എന്നറിയാൻ സ്കൂളുകളിൽ പരിശോധന നടത്തും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും കൈകാര്യം ചെയ്യുന്നതിൽ കാര്യക്ഷമതയും ഉറപ്പാക്കാൻ സ്കൂളുകളിൽ ഇവ സൂക്ഷിക്കുന്ന ഗോഡൗണുകളിലും പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ ജോയൻറ് കമീഷണർ എം. മോനി 'മാധ്യമ'ത്തോട് പറഞ്ഞു.
രജിസ്ട്രേഷൻ എടുക്കാത്ത സ്കൂളുകൾക്കെതിരെ മറ്റ് നടപടികൾ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലാത്തതിനാൽ സ്വമേധയാ ഇതിന് പ്രേരിപ്പിക്കാനാണ് ശ്രമം. ഇതിന് ഭക്ഷ്യസുരക്ഷാവിഭാഗം ബോധവത്കരണമടക്കം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.