Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2024 8:08 AM GMT Updated On
date_range 21 Feb 2024 8:09 AM GMT‘ഉച്ചഭക്ഷണം എസ്.സി-എസ്.ടി വിഭാഗങ്ങൾക്കൊപ്പം’: കെ. സുരേന്ദ്രൻ മാപ്പ് പറയണമെന്ന് എസ്.സി-എസ്.ടി കോർഡിനേഷൻ കമ്മിറ്റി
text_fieldsbookmark_border
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ എസ്.സി-എസ്.ടി വിഭാഗങ്ങളെ പ്രത്യേകം ഉച്ചഭക്ഷണത്തിന് ക്ഷണിച്ച സംഭവത്തിൽ പ്രതിഷേധവുമായി എസ്.സി-എസ്.ടി കോർഡിനേഷൻ കമ്മിറ്റി. പട്ടിക ജാതി വിഭാഗങ്ങളോടുള്ള അവഹേളനമെന്ന് ജനറൽ കൺവീനർ രാജൻ പുലിക്കോട് കുറ്റപ്പെടുത്തി.
പട്ടിക വർഗക്കാരെ ഇതുവരെ പരിഗണിക്കാത്ത പാർട്ടിയാണ് ബി.ജെ.പി. സമുദായത്തോട് കാണിക്കുന്ന വഞ്ചനയാണിത്. സുരേന്ദ്രൻ മാപ്പ് പറയണമെന്നും ജനറൽ കൺവീനർ രാജൻ പുലിക്കോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story