പ്രണയത്തെച്ചൊല്ലി ആള്‍ക്കൂട്ട മർദനം; മലപ്പുറത്ത് യുവാവ് വിഷം കഴിച്ചു മരിച്ചു VIDEO
text_fieldsകോട്ടക്കൽ: ആള്‍ക്കൂട്ട മർദനത്തിന് ഇരയായതിനെ തുടർന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. എടരിക്ക ോട് പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലിയുടെ മകന്‍ ഷാഹിറാണ് (22) മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച ഒരുമണിയോടെ ചങ്കുവെട്ടി യിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഷാഹിറിനെ ഒരുകൂട്ടമാളുക ൾ മർദിച്ചെന്ന പരാതിയിൽ കോട്ടക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു. പെൺകുട്ടിയുടെ പിതാവടക്കം 15 പേർക്കെതിരെ കൊലപാതക ശ് രമത്തിന് കേസെടുത്തതായി കോട്ടക്കലിലെത്തിയ ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം അറിയിച്ചു.
സംഭവത്തെക്കുറിച ്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രി പുതുപ്പറമ്പ് കാരാട്ടങ്ങാടിയിൽ ഷാഹിറിനെ പെൺകുട്ടിയുടെ ബന്ധുക്കളും നാ ട്ടുകാരും കാണുകയും തടഞ്ഞുവെച്ച് മർദിക്കുകയും ചെയ്തു. വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് സഹോദരൻ ഷിബിലിയും സുഹൃത്തും മാതാവ് ഷൈലജയും സ്ഥലത്തെത്തി. ഷിബിലിയെയും മർദിച്ചു. പിന്നീട് പിതാവ് ഹൈദരലി എത്തുകയും ഒത്തുതീർപ്പ് ചർച്ചക്കുശേഷം കുടുംബം മടങ്ങുകയും ചെയ്തു.
ഇൗ പ്രശ്നത്തിൽ ഒരുമാസം മുമ്പ് ഇരുകൂട്ടരും പൊലീസ് സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.
രണ്ടുപേരും പരസ്പരം കാണുകയോ ഫോൺ വിളിക്കുകയോ ചെയ്യരുതെന്നായിരുന്നു ഒത്തുതീർപ്പ്. ഞായറാഴ്ച രാത്രി പുതുപ്പറമ്പിൽ നബിദിനാഘോഷ പരിപാടിക്കെത്തിയപ്പോഴാണ് ഷാഹിറിനെ ഒരുസംഘം തടഞ്ഞുവെക്കുകയും മൊബൈൽ കൈക്കലാക്കി നഗ്നഫോട്ടോകൾ പകർത്തുകയും ചെയ്തതെന്ന് പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു. മർദനത്തിനുശേഷം കുടുംബത്തിനൊപ്പം വീട്ടിൽ തിരിെച്ചത്തിയ ഷാഹിര്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചയോടെ ആശുപത്രിയിലെത്തിച്ച യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. നിലമ്പൂർ സ്വദേശികളായ ഷാഹിറും കുടുംബവും 10 വർഷമായി പുതുപ്പറമ്പിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം. കൂലിപ്പണിക്കാരനാണ്. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം സ്ഥിതിഗതികൾ വിലയിരുത്തി. എസ്.എച്ച്.ഒ യു. യൂസുഫിനാണ് അന്വേഷണ ചുമതല. എസ്.ഐ റിയാസ് ചാക്കീരി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഷാഹിറിെൻറ മറ്റു സഹോദരങ്ങള്‍: ഷംലീന, ഷഹന.
മറ്റ് ആരോപണങ്ങളും അന്വേഷിക്കും –എസ്.പി
കോട്ടക്കൽ: ആൾക്കൂട്ട മർദനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ പെൺകുട്ടിയുടെ പിതാവടക്കം രണ്ടുപേരെ തിരിച്ചറിഞ്ഞതായി ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം. ഇവരടക്കം 15 പേർക്കെതിരെയാണ് കേസ്. പ്രണയവുമായി ബന്ധപ്പെട്ട് ഷാഹിറിെൻറയും പെൺകുട്ടിയുടെയും കുടുംബങ്ങളുമായി നേരത്തേ പൊലീസ് ചർച്ച നടത്തിയിരുന്നു.
കൊലപാതക ശ്രമം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മറ്റു ആരോപണങ്ങൾ അന്വേഷിക്കും. ക്രൂരമായി മർദിച്ചു നഗ്നചിത്രം എടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം കോട്ടക്കലിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.