പിണറായിക്ക് എം.എ ബേബിയുടെ വിമർശനം
text_fieldsതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സി.പി..എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ചോദ്യങ്ങളെ നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല എന്നാണ് കാൾ മാർക്സിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കണമെന്നും എം.എ ബേബി പറഞ്ഞു.
നിങ്ങള്‍ക്ക് മുന്നേറാന്‍ കഴിയണമെങ്കില്‍ നിങ്ങള്‍ നിരന്തരം സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണമെന്നാണ് കാള്‍മാകസിന്‍റെ നിരീക്ഷണം. നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെ അതുതന്നെയാണോ അകംപൊരുള്‍ എന്ന് സംശയിച്ച് അതിനെ ചോദ്യം ചെയ്യണം. അപ്പോളാണ് സത്യത്തിന്‍റെ കാമ്പിലേക്ക് എത്തിച്ചേരാനാവുക എന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുവെന്ന നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് കടക്കൂ പുറത്ത് എന്ന് പറഞ്ഞ് പുറത്താക്കിയതും മാറി നില്‍ക്കു എന്ന് മാധ്യമ പ്രവര്‍ത്തകരോട് ചൂടായതും ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.