സ്ത്രീ പീഡനത്തിെൻറ ആളുകൾ കോൺഗ്രസുകാരെന്ന് എം.എം മണി
text_fieldsഅടിമാലി: കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് വെദ്യൂതി മന്ത്രി എം.എം മണി. ഏറ്റവും വലിയ സ്ത്രീ പീഡനത്തിെൻറ ആളുകൾ കോൺഗ്രസുകാരാണെന്ന് എം.എം മണി പരിഹസിച്ചു. ചരിത്രകാരാൻമാർ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാർ സ്ത്രീ പീഡനത്തിന് ആക്ഷേപം നേരിട്ടില്ലെന്നും എം.എം മണി പറഞ്ഞു.
ലതിക സുഭാഷ് ഉൾപ്പടെയുള്ള നേതാക്കൾ മൂന്നാറിൽ സമരം നടത്തുന്നതിനെതിരെയും എം.എം മണി രംഗത്തെത്തി. നിലമ്പൂരിലെ കോൺഗ്രസ് ഒാഫീസിൽ രാധ കൊല്ലപ്പെട്ടപ്പോൾ പ്രതികരിക്കാൻ ഇവരാരും തയാറായില്ല. ഇപ്പോൾ മൂന്നാറിൽ സമരം നടത്തുന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും നിലമ്പൂർ രാധ കൊല്ലപ്പെട്ടപ്പോൾ പ്രതികരിച്ചില്ലെന്നും മണി കുറ്റപ്പെടുത്തി.
സുര്യനെല്ലി കേസിലും നിലമ്പുർ സംഭവത്തിലും പ്രതിഷേധിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. ശശിതരൂരിെൻറ ഭാര്യ സുനന്ദപുഷ്കറുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ലെന്നും മണി പറഞ്ഞു. സരിതയുമായി ബന്ധപ്പെട്ട് വിവാദത്തിലുൾപ്പെട്ടവർക്കാണ് കോൺഗ്രസ് സ്ഥാനങ്ങൾ നൽകിയിരിക്കുന്നതെന്നും മണി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.