പുതിയ ആകാശം, പുതിയ ഭൂമി: സന്തോഷമെന്ന് നിയുക്തമന്ത്രി
text_fieldsതിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് നിയുക്തമന്ത്രി എം.എം മണി. തന്നെ പരിഗണിച്ച പാർട്ടിയോട് കടപ്പാടും നന്ദിയുമുണ്ട്. വകുപ്പ് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയാണെടുക്കുക. ഏതു വകുപ്പ് നൽകിയാലും കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസ്യതയും നിലനിർത്താൻ ശ്രമിക്കും.
ഇടുക്കി ഹൈറേഞ്ചിലെ സാധാരണ തൊഴിലാളി കുടുംബത്തിൽ നിന്നുള്ള തനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ നേട്ടമാണ് മന്ത്രിസ്ഥാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ആയതുകൊണ്ടു മാത്രമാണ് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പ്രവർത്തകനായ തനിക്ക് മന്ത്രി സ്ഥാനം നൽകിയത്.
പാർട്ടി ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ്. ‘‘ഒാണം വരാനൊരു മൂലം വേണം’’ എന്നു പറയുന്നതുപോലെ അപ്രതീക്ഷിതമായാണ് മന്ത്രി സ്ഥാനവും എത്തിയതെന്നും അേദ്ദഹം പറഞ്ഞു.
ഇടുക്കിയിൽ നിന്ന് ആദ്യമായാണ് എൽ.ഡി.എഫ് പ്രതിനിധി മന്ത്രിസഭയിലെത്തുന്നത്. ഇടുക്കിയിൽ കാർഷിക പ്രസ്ഥാനങ്ങളും മറ്റും പൊതുജനപ്രശ്നങ്ങളിലും
രാഷ്ട്രീയം നോക്കിയല്ല താൻ ഇടപ്പെട്ടിട്ടുള്ളത്. അതിനാൽ തെൻറ നാട്ടുകാർക്ക് സന്തോഷം നൽകുന്ന കാര്യമാണിതെന്നും നിയുക്തമന്ത്രി പറഞ്ഞു.
സ്വതസിദ്ധമായ തെൻറ ശൈലിയിൽ മാറ്റം വരുത്തില്ല. ഒരോ നേതാക്കൾക്കും അവരുടേതായ ശൈലിയുണ്ട്. അത് ജനങ്ങളാൽ അംഗീകരിക്കപ്പെട്ടതുമാണ്. എങ്ങനെയാണ് മന്ത്രിയാകുേമ്പാൾ തെൻറ ൈശലി മാറ്റിയെടുക്കുയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചോദിച്ചു.
സി.പി.െഎ മന്ത്രിമാരെ വിമർശിച്ചത് ഒാർമ്മയില്ല. എൽ.ഡി.എഫ് മുന്നണിയെന്ന ബഹുമാനത്തോടെയാണ് സി.പി.െഎയെ കണ്ടിട്ടുള്ളത്. പുതിയ ആകാശം,പുതിയ ഭൂമി.. പുതിയ സാഹചര്യങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും നിയുക്തമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.