എം. എം മണി ലാലുപ്രസാദ് യാദവിന്റെ കേരള പതിപ്പ്, ലഹരി മാഫി സംഘങ്ങളെല്ലാം സി.പി.എം പ്രവർത്തകർ -കെ. സുരേന്ദ്രൻ
text_fieldsമുൻ വൈദ്യുതി മന്ത്രി എം. എം മണിയെ പോലെ ഒരു തട്ടിപ്പുകാരൻ കേരളത്തിൽ വേറെയില്ലെന്ന് ബി. ജെ. പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെ കേരള പതിപ്പാണ് എം. എം മണി. കെ. എസ്. ഇ. ബി അഴിമതി വിവരങ്ങൾ കെ. എസ്. ഇ. ബി ചെയർമാൻ ഡോ. ബി. അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കെ. എസ്. ഇ. ബിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതികളിൽ സമഗ്ര അന്വേഷണം വേണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഹരിപ്പാട് കൊലപാതകത്തിന് പിന്നിൽ സി. പി. എം പ്രവർത്തകരാണ്. കൊലപാതകത്തിൽ പിടിയിലായവരെല്ലാം സി. പി. എം പ്രവർത്തകർ ആണ്. ഹരിപ്പാട് കൊലപാതകം രാഷ്ട്രീയ കൊലപാതമാണോയെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘവും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ഇത് തടയുന്നതിൽ പൊലീസ് പരാജയം ആണ്. ലഹരി മാഫിയ സംഘങ്ങളെല്ലാം അറിയപ്പെടുന്ന സി. പി. എം പ്രവർത്തകർ ആണ്. സംസ്ഥാനത്തെ ക്രമസമാധാനനില സമ്പൂർണമായും തകർന്നു. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണ്. ഇത്രയും പ്രശ്നങ്ങൾ സംസ്ഥാനത്ത് നടക്കുമ്പോഴും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ്.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിൽ എന്താണ് തെറ്റെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ക്രമസമാധാന പാലനത്തിൽ ഉത്തർ പ്രദേശിനെ അപേക്ഷിച്ച് കേരളം എത്രയോ പിറകിൽ ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.