എം.എം. മണിയുടെ സ്ത്രീ വിരുദ്ധപ്രസംഗം ഇന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും
text_fieldsന്യൂഡൽഹി: മന്ത്രിസ്ഥാനത്തിരിക്കെ എം.എം. മണി നടത്തിയ സ്ത്രീ വിരുദ്ധപരാമർശം സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പൊമ്പിളെ ഒരുമയ്ക്ക് എതിരെ നടത്തിയ അശ്ലീല പരാമർശമാണ് പരിശോധിയ്ക്കുക.
ഭരണഘടനാ ചുമതലയിൽ ഉള്ള മന്ത്രി നടത്തിയ പരാമർശം സത്യപ്രതിജ്ഞാ ലംഘനം ആണോ എന്നതടക്കമാണ് ഭരണഘടന ബെഞ്ച് വിലയിരുത്തുന്നത്. ജസ്റ്റിസ് അബ്ദുൽ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. ജോസഫ് ഷൈൻ എന്നയാൾ കേരള മുഖ്യമന്ത്രിയെ ഒന്നാം എതിർ കക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചത്.
2017 ഏപ്രിൽ മാസം മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് വനിതാ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമയ്ക്കെതിരെ എം.എം മണി വിവാദ പരാമർശം നടത്തിയത്. പൊമ്പിളൈ ഒരുമ നടന്നു... അന്നും കുടീം സകല വൃത്തികേടുകളും നടന്നിട്ടുണ്ടവിടെ. സമരത്തിനിടെ അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്' എന്നായിരുന്നു പരാമർശം. കുഞ്ചിത്തണി ഇരുപതേക്കറില്‍ ഭാര്യാസഹോദരന്‍ കെ.എന്‍. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തിലാണ് വിവാദ പ്രസംഗം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.