Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുകേഷ് ഭാര്യയുടെ...

മുകേഷ് ഭാര്യയുടെ സ്വത്തുവിവരം മറച്ചുവെച്ചു; പത്രിക സ്വീകരിച്ചത് നിയമവിരുദ്ധം, യു.ഡി.എഫ് പരാതി നൽകി

text_fields
bookmark_border
mukesh
cancel

കൊല്ലം: എൽ.ഡി.എഫ്​ കൊല്ലം ലോക്സഭ സ്ഥാനാര്‍ഥി എം. മുകേഷിന്‍റെ നാമനിർദേശ പത്രിക സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുകാട്ടി യു.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി. നോമിനേഷനോടൊപ്പം നല്‍കേണ്ട നിയമാനുസൃത സത്യവാങ്മൂലം മുകേഷ് നല്‍കിയില്ലെന്നാണ്​ ആരോപണം.

ഭാര്യയുടെ സ്വത്തുവിവരം മറച്ചുവെച്ചതായും പരാതിയിൽ പറയുന്നു. സ്വന്തം സ്വത്തുവിവരം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയില്ല. ഭാര്യാഭര്‍തൃബന്ധം നിലനില്‍ക്കുമ്പോള്‍ ഭാര്യയുടെ സ്വത്തുവിവരം മറച്ചുവെക്കുന്നത് നിയമവിരുദ്ധമാണ്.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ വിവാഹബന്ധം ഒഴിയുന്നതിനുള്ള ഹരജി നിലനില്‍ക്കുന്നെന്നത് സ്വത്തുവിവരം വെളിപ്പെടുത്തുന്നതിൽ നിന്ന്​ ഒഴിവാക്കാനാകുന്ന കാരണമല്ലെന്നും യു.ഡി.എഫ്​ കൊല്ലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. നസീറും ജനറല്‍ കണ്‍വീനര്‍ കെ.എസ്. വേണുഗോപാലും കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Mukeshudflok sabha elections 2024
News Summary - M. Mukesh hid his wife's assets; The receipt of the paper was illegal, UDF filed a complaint
Next Story