പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് ലക്ഷക്കണക്കിന് അഭയാർഥികളെ സൃഷ്ടിക്കും -എം. മുകുന്ദൻ
text_fieldsകണ്ണൂർ: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിലൂടെ രാജ്യത്ത് ലക്ഷക്കണക്കിന് അഭയാർഥികളെ സൃഷ്ടിക്കുമെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ പ്രസ് ക്ലബിൽ രജിത്റാം സ്മാരക പത്രപ്രവർത്തക പുരസ്കാര വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഈ നിയമം നടപ്പാക്കുന്നതിന്റെ ഭവിഷ്യത്ത് ഇപ്പോൾ മനസ്സിലാവില്ല.
വലിയൊരു വിഭാഗം ആളുകളെ അഭയാർഥികളാക്കുന്ന അവസ്ഥയാണ് വരാൻ പോകുന്നത്. ആശങ്കയുടെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നല്ലകാലം അസ്തമിച്ചെന്നാണ് തിരിച്ചറിയേണ്ടത്. കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ചുറ്റും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.