കെ.എസ്.ആർ.ടി.സി: പ്രതീക്ഷയോടെ എംപാനലുകാർ, വിദഗ്ധസമിതി 31ന്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ജീവനക്കാരുടെ പുനർനിയമനം സംബന ്ധിച്ച കാര്യങ്ങളിലടക്കം തീരുമാനമെടുക്കാനുള്ള വിദഗ്ധ സമിതി യോഗം 31ന് ചേരും. പുറത്ത ാക്കിയ എംപാനൽ ജീവനക്കാരുടെ സർവിസ് വിവരങ്ങൾ ഡിപ്പോകളിൽനിന്ന് സമാഹരിക്കുന്ന ജോലി തുടരുകയാണ്. കണ്ടക്ടർമാർ ജോലിയിൽ പ്രവേശിച്ച തീയതി, ജോലിയിൽ പ്രവേശിച്ച തു മുതൽ ഒാരോ വർഷവും ചെയ്ത ഡ്യൂട്ടിയുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഇൗ വിവരങ്ങൾകൂടി പരിഗണിച്ചശേഷമാകും സമിതി തീരുമാനമെടുക്കുക. ഗതാഗത സെക്രട്ടറി, നിയമസെക്രട്ടറി, ധനകാര്യ സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി എന്നിവരാണ് സമിതിയിലുള്ളത്. നിലവിലെ തസ്തികകളുടെ എണ്ണം നിർണയിച്ച ശേഷമാകും താൽക്കാലികക്കാരുടെ സാധ്യതകൾ പരിശോധിക്കുക. 4051 പേർക്കാണ് പുതുതായി നിയമനം നൽകിയത്. ഇതിൽ 1500 ഒാളംപേരാണ് ജോലിയിൽ പ്രവേശിച്ചത്. ശേഷിക്കുന്ന ഒഴിവുകളാകും നിയമാനുസൃത താൽക്കാലികക്കാർക്കായി മാറ്റിവെക്കുക.
എംപാനൽ ജീവനക്കാർക്ക് മുൻഗണന നൽകണമെന്നാണ് സർക്കാറിെൻറയും മാനേജ്മെൻറിയും നിലപാട്. അതേസമയം, കോടതി നിഷ്കർഷിച്ച നിയമാനുസൃത താൽക്കാലിക നിയമനം എന്ന പരാമർശത്തിെൻറ നിയമസാധുതകൾകൂടി ആരായേണ്ടതുണ്ട്. എംപ്ലോയ്മെൻറ് എക്സേഞ്ചുകളിൽനിന്ന് 179 ദിവസത്തേക്ക് നിയമനം നടത്താനുള്ള പൊതു ഉത്തരവ് നിലവിലുണ്ട്. ഇതനുസരിച്ചാണെങ്കിൽ എംപാനലുകാരുടെ സാധ്യത അടയും. നിശ്ചിത വർഷം പ്രവൃത്തിപരിചയം വ്യവസ്ഥചെയ്തുള്ള കരാർ നിയമനമാണ് മറ്റൊരു സാധ്യത.
1991-95 കാലഘട്ടത്ത് ആര്. ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് എംപാനൽ നിയമനം നൽകുന്നത്. സ്ഥിരജീവനക്കാരുടെ അഭാവത്തില്‍ ജോലിചെയ്യാന്‍ സന്നദ്ധതയുള്ളവരെയാണ് സെക്യൂരിറ്റി നിക്ഷേപം വാങ്ങി എംപാനലുകാരായി നിയമിച്ചത്. കണ്ടക്ടര്‍ക്ക് ദിവസം 35 രൂപയും ഡ്രൈവര്‍ക്ക് 40 രൂപയുമായിരുന്നു പ്രതിഫലം. 300പേരില്‍ തുടങ്ങിയ എംപാനൽ പട്ടിക പിന്നീട് മെക്കാനിക്കല്‍ വിഭാഗത്തിലുൾപ്പെടെ വ്യാപിച്ച് 9000ത്തോളമെത്തി. ഇവരിൽ 10 വര്‍ഷത്തിലേറെ സര്‍വിസും വര്‍ഷം 210 ഡ്യൂട്ടിയും പൂർത്തിയാക്കിയവരെ 2011ല്‍ സ്ഥിരപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.