പ്രോട്ടോകോള്‍ ലംഘിച്ച് ഇൗത്തപ്പഴ വിതരണം; എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് 11 മണിക്കൂർ
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം 11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 2017ല്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി വന്ന ഈത്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. ശനിയാഴ്ചയും ചോദ്യം ചെയ്യൽ തുടരുമെന്നാണ് വിവരം.
പ്രിവൻറിവ് ഓഫിസര്‍ സുമിത് കുമാറിെൻറ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ശിവശങ്കരെൻറ ഭാഗത്തുനിന്ന് പ്രോട്ടോകോള്‍ ലംഘനമുണ്ടായി എന്നാണ് വിലയിരുത്തൽ.
ഈത്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിെൻറ അറിവോടെയാണെന്ന് കസ്റ്റംസിന് മൊഴി ലഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17നാണ് ഇതുസംബന്ധിച്ച് കസ്റ്റംസ് കേസ് എടുത്തത്. ഈത്തപ്പഴത്തില്‍ മാത്രമല്ല, ഖുര്‍ആന്‍ കൊണ്ടുവന്നതിലും പ്രോട്ടോകോള്‍ ലംഘനമുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു കേസുകളാണ് കസ്റ്റംസ് എടുത്തത്.
നയതന്ത്രബാഗിലൂടെ 18,000 കിലോ ഈത്തപ്പഴം സംസ്ഥാനത്ത് എത്തിയെന്നും അതില്‍ 9000 കിലോ സാമൂഹ്യനീതി വകുപ്പിെൻറ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തുവെന്നുമാണ് കേസ്. സാമൂഹ്യനീതി ഡയറക്ടറായിരുന്ന അനുപമയുടെ മൊഴിയാണ് ശിവശങ്കറിനെതിരായ തെളിവ്. ശിവശങ്കറിെൻറ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന പദ്ധതി നടപ്പാക്കിയതെന്നായിരുന്നു അനുപമയുടെ മൊഴി.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന് നയതന്ത്ര ബാഗേജില്‍ വരുന്ന സാധനങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്യണമെങ്കില്‍ അതിന് കേന്ദ്ര സര്‍ക്കാറിെൻറ അനുമതി തേടണം. ഇതിന് ടാക്സിളവും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിെൻറ അനുമതി വാങ്ങാതെ നടത്തിയ ഈ നടപടി പ്രോട്ടോകോള്‍ ലംഘനമാണ്. അതിനാലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.