ശിവശങ്കർ: ചോദ്യമുനയിൽ പലവട്ടം
text_fieldsമൂന്നുമാസത്തോളം നീണ്ട കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും മൊഴിയെടുപ്പിനും ചോദ്യംചെയ്യലിനുമൊടുവിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്. യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ 30 കിലോ സ്വർണക്കടത്തിനെക്കുറിച്ച നീണ്ട അന്വേഷണമാണ് ഒടുവിൽ അറസ്റ്റിലേെക്കത്തിയത്.
●2020 ജൂലൈ 05 -വിമാനത്താവളത്തിൽ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടി
●ജൂലൈ 06- സ്വപ്ന-ശിവശങ്കർ ബന്ധത്തിെൻറ വിവരങ്ങൾ പുറത്ത്
●ജൂലൈ 07 -മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, െഎ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നുമാറ്റി
●ജൂലൈ 11 -ശിവശങ്കർ സ്വപ്നക്ക് ഏർപ്പാടാക്കി നൽകിയ സെക്രേട്ടറിയറ്റിന് സമീപത്തെ ഹെദർ ഫ്ലാറ്റിൽ കസ്റ്റംസ് റെയ്ഡ്
●ജൂലൈ 14 -ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ മുൻ െഎ.ടി ഫെല്ലോ അരുൺ ബാലചന്ദ്രെൻറ മൊഴി.
●കസ്റ്റംസ് ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു
●ജൂലൈ 15 -പരിശോധനക്കായി ശിവശങ്കറിെൻറ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു
●ജൂലൈ 16 -ആരോപണങ്ങളുടെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തലിെൻറയും അടിസ്ഥാനത്തിൽ സര്‍വിസില്‍നിന്ന് സസ്പെൻഡ് ചെയ്തു
●ജൂലൈ 17 -സ്വപ്നയെ സൈബർ പാർക്കിൽ നിയമിക്കാന്‍ ശിപാര്‍ശ ചെയ്തത് ശിവശങ്കറെന്ന് കൻസൾട്ടൻസി വെളിപ്പെടുത്തൽ
●ജൂലൈ 23 -എൻ.െഎ.എ ചോദ്യംചെയ്തു
●ജൂലൈ 27 -രണ്ടാംദിവസവും എൻ.െഎ.എ ചോദ്യംചെയ്യൽ
●ജൂലൈ 30 -ശിവശങ്കറിെൻറ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിെൻറ ഓഫിസിലും വീട്ടിലും കസ്റ്റംസ് പരിശോധന
●ആഗസ്റ്റ് 01 -വേണുഗോപാലിനെ പരിചയപ്പെടുത്തിയത് ശിവശങ്കറെന്ന് സ്വപ്നയുടെ മൊഴി
●ആഗസ്റ്റ് 15 -എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
●ആഗസ്റ്റ് 17 -സ്വപ്നയുമൊത്ത് നടത്തിയ വിദേശ യാത്രയുടെ വിവരങ്ങള്‍ പുറത്ത്
●സെപ്റ്റംബര്‍ 24 -എൻ.െഎ.എ വീണ്ടും ചോദ്യംചെയ്തു
●ഒക്ടോബര്‍ 09 -ഇൗത്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവൻറീവ് വിഭാഗം 11 മണിക്കൂര്‍ ചോദ്യം ചെയ്തു
●ഒക്ടോബർ 10 -ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തു, സ്വപ്നയെ ജയിലിലും ചോദ്യംചെയ്തു
●ഒക്ടോബർ 11 -യു.എ.ഇ കോൺസുലേറ്റുമായുള്ള സർക്കാർ ഇടപാടുകൾ ഏകോപിപ്പിക്കുന്നത് ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഇ.ഡിക്ക് സ്വപ്നയുടെ മൊഴി
●കസ്റ്റംസ് വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി.
●ഒക്ടോബർ 15 -ഇ.ഡി കേസിൽ ഒക്ടോബർ 23 വരെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
●ഒക്ടോബർ 16 -കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു സ്വകാര്യ ആശുപത്രിയിൽ
●ഒക്ടോബർ 17 -കസ്റ്റംസ് നിർദേശാനുസരണം മെഡിക്കൽകോളജ് ആശുപത്രിയിലെ ഒാർത്തോ െഎ.സി.യുവിലേക്ക് മാറ്റി
●ഒക്ടോബർ 19 -കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നതും 23 വരെ കോടതി തടഞ്ഞു
●ശിവശങ്കർ മെഡിക്കൽകോളജ് ആശുപത്രിയിൽനിന്ന് വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലേക്ക് മാറി
●ഒക്ടോബർ 23-28 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി
●ഒക്ടോബർ 28 -മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, ശിവശങ്കറെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തു, ഒടുവിൽ അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.