Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറിന്​...

ശിവശങ്കറിന്​ ദേഹാസ്വാസ്ഥ്യം; തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ

text_fields
bookmark_border
m-sivasanka.jpg
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്​ കസ്​റ്റംസ്​ കസ്​റ്റഡിയിൽ ദേഹാസ്വാസ്ഥ്യം. തുടർന്ന്​ അദ്ദേഹത്തെ തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. നിലവിൽ കാർഡിയാക്​ ഐ.സി.യുവിലാണ്​ അദ്ദേഹം ചികിൽസയിലുള്ളത്​.

ചോദ്യം ചെയ്യാൻ ഹാജരാവാൻ ആവശ്യപ്പെട്ട്​ വൈകീട്ട്​ അഞ്ച്​ മണിയോടെ കസ്​റ്റംസ്​ സംഘം ശിവശങ്കറി​െൻറ വീട്ടിലെത്തിയിരുന്നു. തുടർന്ന്​ കസ്​റ്റംസ്​ വാഹനത്തിൽ പോകവെയാണ്​ അദ്ദേഹത്തിന്​ ​ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്​. പിന്നീട്​ കസ്​റ്റംസ്​ സംഘം തന്നെ ശിവശങ്കറിനെ ആശുപത്രിയിലാക്കുകയായിരുന്നു. കസ്​റ്റംസ്​ ഡെപ്യൂട്ടി കമീഷണർ ശിവശങ്കറിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തിയിട്ടുണ്ട്​.

അതേസമയം, കസ്​റ്റംസ്​ ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്യാൻ ഒരുങ്ങുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ട്​. കഴിഞ്ഞ ദിവസവും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ശിവശങ്കറിനെ ചോദ്യം ചെയ്​തിരുന്നു. മൂന്നാംതവണ എട്ട്​ മണിക്കൂറോളമാണ്​ അ​ദ്ദേഹത്തെ ചോദ്യം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M SivasankarCustoms department
News Summary - M Sivasankar hospitalized
Next Story