ശിവശങ്കർ ജയിലിൽനിന്ന് പുറത്തിറങ്ങി
text_fieldsകൊച്ചി: ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ 98 ദിവസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങി. കാക്കനാട് ജില്ല ജയിലിൽനിന്ന് പുറത്തിറങ്ങിയ ശിവശങ്കർ തിരുവനന്തപുരത്തേക്ക് തിരിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഇന്ന് ശിവശങ്കറിന് ജാമ്യം നൽകിയത്. സ്വർണക്കടത്ത് കേസിലുൾപ്പടെ ശിവശങ്കറിന് മുമ്പ് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ശിവശങ്കർ പുറത്തിറങ്ങിയത്.
ഒക്ടോബർ 18നാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് സ്വർണക്കടത്തിൽ കസ്റ്റംസും ശിവശങ്കറിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഈ രണ്ട് കേസുകളിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഡോളർ കടത്ത് കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നായിരുന്നു ശിവശങ്കർ കോടതിയിൽ വാദിച്ചത്. പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും ശിവശങ്കർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.