കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ െഎ.എ.എസ് ഉദ്യോഗസ്ഥൻ
text_fieldsതിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്ന കേരളത്തിലെ ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എം. ശിവശങ്കർ. അഴിമതിക്കേസിൽ െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥർ പ്രതിയാകുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, അതെല്ലാം കേരളത്തിലെ ഏജൻസികളുടെ അന്വേഷണത്തിലാണ്.
എന്നാൽ, കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്ത സംഭവങ്ങളൊന്നും മുമ്പ് ഉണ്ടായിട്ടില്ല. അഴിമതിക്കേസിൽ ജയിലിലായ കേരളത്തിലെ ആദ്യ ഐ.എ.എസുകാരൻ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജാണ്. പാലാരിവട്ടം മേൽപാലം നിർമാണത്തിൽ അഴിമതി നടന്നെന്ന വിജിലൻസ് റിപ്പോർട്ടായിരുന്നു അടിസ്ഥാനം. എന്നാൽ, സർവിസിൽനിന്ന് വിരമിച്ചശേഷമായിരുന്നു അദ്ദേഹത്തിെൻറ അറസ്റ്റ്. ഇൗ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് വിജിലൻസ്.
തിരുനെല്ലിയിൽ നക്സലൈറ്റ് വർഗീസിനെ വെടിെവച്ചുകൊന്നെന്ന കോൺസ്റ്റബിൾ രാമചന്ദ്രൻനായരുടെ 1998ലെ വെളിപ്പെടുത്തലോടെയാണ് മുൻ ഐ.ജി ലക്ഷ്മണ കേസിൽ പ്രതിയായി ജയിലിലടയ്ക്കപ്പെട്ടത്. 2010ൽ ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും അനാരോഗ്യം കാരണം ശിക്ഷാഇളവ് നേടി ജയിൽ മോചിതനായി.
അഴിമതിക്കേസിൽ മുൻ ഡി.ജി.പി ജേക്കബ് തോമസിനെ വിജിലൻസ് പ്രതി ചേർത്തിരുന്നു. സർക്കാറിനെ വിമർശിച്ചതിനെത്തുടർന്ന് ദീർഘനാൾ സസ്പെൻഷനിലായ അദ്ദേഹം ഈ വർഷം വിരമിച്ചു. അദ്ദേഹത്തിനെതിരെ ക്രൈംബ്രാഞ്ച്, വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ലാവലിൻ കേസിൽ മുൻ ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മോഹനചന്ദ്രൻ പ്രതിയായി. കാലടി സർവകലാശാല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരെ 1997 ജനുവരി 10ന് സർക്കാർ സസ്പെന്ഡ് ചെയ്തിരുന്നു. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നായിരുന്നു ഇ.കെ. നായനാർ സർക്കാറിെൻറ നടപടി. ഹൈകോടതിയിലെ കേസുകൾ തള്ളിപ്പോയതിനെത്തുടർന്ന് 2018 മേയ് ഏഴിന് പെൻഷൻ ആനുകൂല്യങ്ങൾ പൂർണമായി നൽകാൻ എൽ.ഡി.എഫ് സർക്കാർതന്നെ ഉത്തരവിട്ടിരുന്നു.
ചാരക്കേസിൽ അന്ന് ഐ.ജിയായിരുന്ന രമൺ ശ്രീവാസ്തവയെ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ പ്രതിയായില്ല. അടിയന്തരാവസ്ഥക്കാലത്ത് രാജൻ കൊല്ലപ്പെട്ട കേസിൽ ഡി.ഐ.ജി ജയറാം പടിക്കൽ ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് വിചാരണ നേരിടേണ്ടിവന്നു. എന്നാൽ ഇതെല്ലാം സംസ്ഥാന സർക്കാറിനു കീഴിലെ ഏജൻസികളുടെ അന്വേഷണത്തിെൻറ അടിസ്ഥാനത്തിലുള്ള നടപടികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.