ശിവശങ്കർ പലതും മറയ്ക്കുന്നു; അറസ്റ്റിന് നീക്കം
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴികളിൽ അവ്യക്തതയും പൊരുത്തക്കേടുകളും ഏറെ.
രണ്ടു ദിവസങ്ങളിലായി കസ്റ്റംസ് 23 മണിക്കൂർ ചോദ്യം ചെയ്തിട്ടും സംശയത്തിന് അതീതനാകാൻ കഴിയാത്ത ശിവശങ്കറിെൻറ നില കൂടുതൽ പരുങ്ങലിലാണ്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ചത്തെ കസ്റ്റംസിെൻറ ചോദ്യം ചെയ്യൽ കൂടി കഴിയുന്നതോടെ ഇദ്ദേഹത്തിെൻറ അറസ്റ്റിനു വഴിയൊരുങ്ങുമെന്നാണ് സൂചന.
സ്വപ്ന സുരേഷും സന്ദീപ് നായരും പറഞ്ഞ പല കാര്യങ്ങളും ശിവശങ്കറിെൻറ മൊഴിയുമായി പൊരുത്തപ്പെടുന്നതല്ല. തിരിച്ചും ഇതേ പ്രശ്നമുണ്ട്. സുപ്രധാനമായ പല ചോദ്യങ്ങൾക്കും അറിയില്ല, ഓർമയില്ല എന്നിങ്ങനെയാണ് ശിവശങ്കറിെൻറ മറുപടി. സ്വപ്നയുടെ ഇടപാടുകളെയും അവരുമായുള്ള ആശയവിനിമയങ്ങളെയും കുറിച്ച ചോദ്യങ്ങൾക്കാണ് പ്രധാനമായും ഇങ്ങനെ മറുപടി നൽകിയത്. വസ്തുതകൾ മറച്ചുവെക്കാൻ ബോധപൂർവം ശ്രമിക്കുന്നു എന്നാണ് ഇതിൽനിന്ന് കസ്റ്റംസ് അനുമാനിക്കുന്നത്.
ചില ഉത്തരങ്ങൾ ശിവശങ്കർതന്നെ നേരേത്ത പറഞ്ഞ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. എൻ.ഐ.എക്കും കസ്റ്റംസിനും മുന്നിൽ മൂന്നുതവണ വീതവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനു മുന്നിൽ ഒരു തവണയും ശിവശങ്കർ ചോദ്യം ചെയ്യലിനു വിധേയനായി.
ഓരോ തവണയും നൽകുന്ന മറുപടികളിൽ അവ്യക്തത കൂടിവരുന്നതിനാലും മറ്റ് പ്രതികളുടെ മൊഴികളിൽ ശിവശങ്കറിനെ സംശയമുനയിൽ നിർത്തുന്ന കാര്യങ്ങളുള്ളതിനാലുമാണ് വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്നത്.
നാളത്തെ ചോദ്യം ചെയ്യൽ കൂടി പൂർത്തിയാക്കിയ ശേഷമാകും അറസ്റ്റിെൻറ കാര്യത്തിൽ അന്തിമതീരുമാനം. ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടാണ് ശനിയാഴ്ച കസ്റ്റംസ് ശിവശങ്കറിനെ വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.