ശിവശങ്കറിെൻറത് അഭിനയം –കസ്റ്റംസ്
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാകാൻ അസുഖം നടിച്ചാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് കസ്റ്റംസ് ഹൈകോടതിയിൽ. െവള്ളിയാഴ്ച വൈകീട്ട് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ആശുപത്രിവാസമടക്കം കാര്യങ്ങൾ നടപ്പാക്കിയത്.
എന്നിട്ട് കസ്റ്റംസിനെ പഴിക്കുകയാണെന്ന് ശിവശങ്കറിെൻറ മുൻകൂർ ജാമ്യഹരജി തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ വിശദീകരണപത്രികയിൽ പറയുന്നു. ജയിലലടക്കാൻ രാഷ്ട്രീയലക്ഷ്യത്തോടെ പുതിയ കേസുണ്ടാക്കി അറസ്റ്റുചെയ്യാന്‍ ഒരുങ്ങുെന്നന്നടക്കം ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് കസ്റ്റംസ് വിശദീകരണം. കസ്റ്റംസ് ആക്ട് 108ാം വകുപ്പ് പ്രകാരം നോട്ടീസ് നൽകിയാൽ മുൻകൂർ ജാമ്യഹരജി നൽകാനാവില്ലെന്ന് മറ്റൊരു കേസിൽ ഹൈകോടതി ഉത്തരവുണ്ട്.
ക്രിമിനൽ നടപടി ചട്ടം 438 പ്രകാരം ജാമ്യമില്ലാ കുറ്റംചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നോ അറസ്റ്റ് ചെയ്യുമെന്ന ശക്തമായ ആശങ്കയോ കോടതിയെ ബോധ്യപ്പെടുത്തിയാലേ മുൻകൂർ ജാമ്യഹരജി നിലനിൽക്കൂ.
കൊച്ചി വിടും മുമ്പ് കഴിഞ്ഞ 14നുതന്നെ ശിവശങ്കർ മുൻകൂർ ജാമ്യഹരജിക്ക് വക്കാലത്ത് കൊടുത്തതായാണ് അറിയാനായത്. കസ്റ്റംസ് ചോദ്യംചെയ്യലിൽനിന്ന് രക്ഷപ്പെടാൻ രോഗിയായി നടിക്കാനും ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ പ്രവേശിക്കാനും മുൻകൂട്ടി തീരുമാനിച്ചതാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാനാവും. നടുവേദനക്ക് വേദനസംഹാരിയാണ് ഡോക്ടർ നിർദേശിച്ചത്. ഇതിൽനിന്ന് രോഗം നടിക്കൽ മാത്രമായിരുെന്നന്ന് വ്യക്തമാണ്. അതിനാൽ, മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.