ബാബുവിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് സ്വരാജ് കോടതിയിൽ
text_fieldsകൊച്ചി: തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിലെ കെ. ബാബുവിെൻറ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർസ്ഥാനാർഥി സി.പി.എമ്മിലെ എം. സ്വരാജിെൻറ ഹരജി. സ്വാമി അയ്യപ്പെൻറ പേരുപറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നാരോപിച്ചാണ് ഹരജി. ബാബുവിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ബാബു 992 വോട്ടുകൾക്കാണ് സ്വരാജിനെ പരാജയപ്പെടുത്തിയത്.
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് വിതരണം ചെയ്ത സ്ലിപ്പുകളിൽ ബാബുവിെൻറ പേരും ചിഹ്നവും ഉൾപ്പെടുത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പനൊരു വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും പ്രചാരണമുണ്ടായി. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരം ജാതി, മതം, സമുദായം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വോട്ടു ചോദിക്കുന്നത് െതരഞ്ഞെടുപ്പ് ക്രമക്കേടാണ്-ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.