തെൽ അവീവിൽനിന്ന് ഇസ്രായേലും ലീഗ് വേദിയിൽനിന്ന് ശശി തരൂരും ഫലസ്തീനെ ആക്രമിക്കുമ്പോൾ ലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ച ആഹ്ലാദത്തിൽ -എം. സ്വരാജ്
text_fieldsകോഴിക്കോട് കടപ്പുറത്ത് മുസ്‍ലിം ലീഗ് നടത്തിയ ഫലസ്‍തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ നടത്തിയ പരാമർശങ്ങളിൽ പരിഹാസവുമായി സി.പി.എം നേതാവ് എം. സ്വരാജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ശശി തരൂരിനും മുസ്‍ലിം ലീഗിനുമെതിരെ ആഞ്ഞടിച്ചത്.
കോഴിക്കോട് കടപ്പുറത്ത് മുസ്‍ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനകം അപഹരിക്കപ്പെട്ടെങ്കിലും ഫലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് "ഭീകരവാദികളുടെ അക്രമ"ണമാണെന്ന് ഡോ. ശശി തരൂർ ഉറപ്പിക്കുകയാണ്. ഒപ്പം ഇസ്രായേലിന്റേത് ‘മറുപടി’യും ആണത്രെ. തെൽ അവീവിൽനിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽനിന്ന് ഡോ. ശശി തരൂരും ഫലസ്തീനെ അക്രമിക്കുമ്പോൾ മുസ്‍ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ച ആഹ്ലാദത്തിലാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കോഴിക്കോട് കടപ്പുറത്ത് മുസ്‍ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും ഫലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് "ഭീകരവാദികളുടെ അക്രമ"ണമാണെന്ന് ഡോ. ശശി തരൂർ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രായേലിന്റേത് "മറുപടി "യും ആണത്രെ...!
വാക്കുകൾക്ക് അർഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബർ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല.
ടെൽ അവീവിൽനിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും ഫലസ്തീനെ അക്രമിക്കുമ്പോൾ മുസ്‍ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ച ആഹ്ലാദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.