മെഡിക്കൽ കോളജല്ല, നഴ്സറി പോലും വാങ്ങിക്കൊടുക്കാൻ തനിക്ക് കഴിവില്ല: എം.ടി രമേശ്
text_fieldsകൊച്ചി: മെഡിക്കൽ കോളജ് അനുമതിക്ക് വേണ്ടി താൻ കോഴ വാങ്ങിയിട്ടില്ലെന്നും ഇതേക്കുറിച്ചുള്ള ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. തിരുവനന്തപുരത്തും പാലക്കാട് ജില്ലയിലും മെഡിക്കൽ കോളജ് അനുവദിക്കാൻ താൻ കൈക്കൂലി വാങ്ങി എന്നാണ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഇതിൽ തിരുവനന്തപുരത്തെ കോളജ് ഉടമയുമായി തനിക്ക് പരിചയം പോലുമില്ല. പത്രവാർത്തകളിൽ നിന്നാണ് അദ്ദേഹത്തിന്‍റെ പേര് പോലും കേൾക്കുന്നത്. വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമായ ആരോപണമാണ് ഇത്.
പാലക്കാട് ജില്ലയിലെ ഒരു മെഡിക്കൽ കോളജിന്‍റെ ഉടമ ഈ ആവശ്യവുമായി തന്നെ ഒന്നര മാസം മുൻപ് സന്ദർശിച്ചിരുന്നു. ഇത്തരം കാര്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ താൻ തിരിച്ചയക്കുകയായിരുന്നു. വളരെ നല്ല രീതിയിൽ തന്നെയാണ് അദ്ദേഹവുമായി പിരിഞ്ഞത്. അതിനുശേഷം അയാളെ നേരിട്ട് കാണുകയോ ഫോണിൽ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും എം.ടി രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പത്രവാർത്തകളിൽ തന്‍റെ പേര് വലിച്ചിഴക്കപ്പെടുന്നത് ബോധപൂർവമാണ്. ആരോപിക്കപ്പെടുന്ന കാര്യങ്ങൾ സത്യവിരുദ്ധമാണ്. 25 വർഷമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് താൻ. ഈ ഭൂമി മലയാളത്തിലെ ഏത് അന്വേഷണവും നടക്കട്ടെ. തനിക്ക് ആരോപണവുമായി വിദൂരബന്ധം പോലുമുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണെന്നും എം.ടി രമേശ് പറഞ്ഞു.
ആരോപണങ്ങൾ കേന്ദ്രസർക്കാറിനെ കരിവാരി തേക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തോട് എം.ടി രമേശ് പ്രതികരിച്ചില്ല.
സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിന് മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം ലഭിക്കുന്നതിനുേവണ്ടി പാർട്ടി നേതാക്കൾ ഇടപെട്ട കോടികളുടെ അഴിമതി നടന്നന്നെന്നാണ് ബി.െജ.പി നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തിയത്. തിരുവനന്തപുരം വർക്കലയിലെ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പാർട്ടി നേതാവ് ആർ.എസ്. വിനോദ് 5.60 കോടി രൂപ കൈപ്പറ്റുകയും ഇതു കുഴൽപ്പണമായി ഡൽഹിയിലെത്തിക്കുകയുമായിരുന്നു അന്വേഷണ റിപ്പോർട്ട്. െമാഴി നൽകിയ ഒരാൾ മറ്റൊരു വിഷയത്തിൽ എം.ടി. രമേശിെൻറ പേര് പരാമർശിക്കുന്നുെണ്ടങ്കിലും ഇത് അടിസ്ഥാനരഹിതമാണെന്ന് രമേശ്തന്നെ വ്യക്തമാക്കിയതായും പരാതിയിൽ ഇൗ പേര് പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപന ഉടമ 2017 മേയ് 19ന് പാർട്ടി സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.പി. ശ്രീശൻ മാസ്റ്റർ, എ.കെ. നസീർ എന്നിവരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.