Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ജി....

മന്ത്രി ജി. സുധാകരനെതിരെ അവകാശലംഘനത്തിന്​ നോട്ടീസ്​

text_fields
bookmark_border
മന്ത്രി ജി. സുധാകരനെതിരെ അവകാശലംഘനത്തിന്​ നോട്ടീസ്​
cancel

തിരുവനന്തപുരം: നിലമ്പൂ​ർ^നഞ്ചൻകോട്​ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച്​ മന്ത്രി ജി. സുധാകരനെതിരെ എം. ഉമ്മർ എം.എൽ.എ അവകാശലംഘനത്തിന്​ നോട്ടീസ്​ നൽകി. കർണാടക സർക്കാർ വനമേഖലയിൽ റെയിൽപാതക്ക്​ അനുമതി നൽകിയില്ലെന്ന മറുപടി നിയമസഭയെയും അംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാൽ​ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും സ്​പീക്കർക്ക്​ നൽകിയ അവകാശലംഘന നോട്ടീസിൽ ചൂണ്ടിക്കാട്ടി.

വനമേഖലയിൽ പാതനിർമിക്കുന്നതിന്​ സർവേ നടത്താൻ അനുമതി നൽകി 2017 നവംബർ എട്ടിന്​ കർണാടക സർക്കാർ കേരളത്തിന്​ കത്ത്​ നൽകിയിട്ടുണ്ട്​. ഇൗ വസ്​തുത മറച്ചുവെച്ച്​ ഏപ്രിൽ നാലിന്​ അവതരിപ്പിച്ച സബ്​മിഷന്​ കർണാടക സർക്കാർ പാതക്ക്​ എതിരാണെന്നും അതുകൊണ്ടാണ്​ സർവേക്ക്​ അനുവദിച്ച രണ്ടുകോടി കൈമാറാത്തതെന്നുമുള്ള തെറ്റായ മറുപടി​ മന്ത്രി നൽകിയതെന്നും എം. ഉമ്മർ നോട്ടീസിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsg sudhakaranmalayalam newsM Ummer
News Summary - M Ummer MLA notice to Minister G Sudhakaran -Kerala News
Next Story