വിൻസെൻറിനെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് നീക്കി
text_fieldsതിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എം. വിൻസെൻറ് എം.എൽ.എയെ പാർട്ടിയുടെ ഒൗദ്യോഗിക സ്ഥാനങ്ങളിൽനിന്നും ഉത്തരവാദിത്തങ്ങളിൽനിന്നും സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. എന്നാൽ അേദ്ദഹം എം.എൽ.എ സ്ഥാനം രാജിവെേക്കണ്ട ആവശ്യമില്ലെന്നും പരാതിക്കും അറസ്റ്റിനും പിന്നിൽ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിൻസെൻറിെന പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയിട്ടില്ല. രാഷ്ട്രീയ പ്രേരിതമാണെങ്കിലും ഒരുസ്ത്രീ പരാതി ഉന്നയിക്കുകയും അതിൽ അറസ്റ്റുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് കുറ്റമുക്തനാവുന്നത് വരെ പാർട്ടി ചുമതലകളിൽനിന്ന് തൽക്കാലത്തേക്ക് നീക്കംചെയ്യുന്നത്. എം.എൽ.എമാരായിരുന്ന പലർക്കുമെതിരെ ഇതിന് മുമ്പും ആരോപണങ്ങളുയർന്നിട്ടുണ്ട്. അവരാരും രാജിവെച്ചിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ പാർട്ടി രാജി ആവശ്യപ്പെടൂ.
ഒരു ഇടതുപക്ഷ എം.എൽ.എയും പ്രദേശികനേതാക്കളുമാണ് ആസൂത്രിത ഗൂഢാലോചനക്ക് പിന്നിൽ. ബലാത്സംഗ കുറ്റം ചേർത്തതും രാഷ്ട്രീയ പ്രേരിതമായാണ്. വിൻസെൻറിനോട് പാർട്ടി വിശദീകരണമാരാഞ്ഞിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണത്തെയും നേരിടാൻ സന്നദ്ധനാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.