എട്ടെടുക്കാൻ എം80 ഇല്ല; ടെസ്റ്റ് ഗ്രൗണ്ടിൽനിന്ന് എം80 പടിയിറങ്ങി
text_fieldsകാക്കനാട്: ഇരുചക്രവാഹന ലൈൻസൻസ് എടുക്കാൻ ഉപയോഗിക്കുന്ന എം80 യുഗം അവസാനിച്ചു. ഇനി ലൈസൻസ് ടെസ്റ്റിന് കാൽപാദം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്രവാഹനംതന്നെ വേണം. ആഗസ്റ്റ് ഒന്നുമുതൽ പുതിയ ടെസ്റ്റ് പരിഷ്കാരം നിലവിൽവരും. നിലവിൽ പല ഡ്രൈവിങ് സ്കൂളുകളും ടെസ്റ്റിനായി ഹാൻഡ്ലിൽ ഗിയർമാറ്റൽ സംവിധാനമുള്ള എം80കൾ ഉപയോഗിക്കുന്നുണ്ട്. 75 സി.സി മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം80 പുതിയ പരിഷ്കാരങ്ങൾ എത്തിയതോടെ ടെസ്റ്റില്‍ ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തിൽ ഗുരുതര സുരക്ഷപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് നടപടി. 1998 മുതൽ ഇരുചക്രവാഹന ലൈസൻസിന് ‘എട്ട്’ എടുക്കാൻ ഡൈവിങ് സ്കൂളുകൾ ഉപയോഗിച്ചിരുന്നത് എം80 വാഹനങ്ങളായിരുന്നു. കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ എം80യിൽ ചൊവ്വാഴ്ച എട്ടെടുത്തത് 80 പേരാണ്. ഇതിൽ 51 പേർ വിജയിച്ചു. പരാജയപ്പെട്ട 29 പേർ അടക്കം ഇനിയുള്ള എല്ലാവർക്കും ആഗസ്റ്റ് ഒന്നുമുതൽ കാലിൽ ഗിയർ മാറ്റുന്ന ഇരുചക്രവാഹനങ്ങളിലാകും ടെസ്റ്റ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.