സി.പി.എമ്മിൽ നിന്ന് പോലും ബി.ജെ.പിയിലേക്ക് വോട്ട് ചോരുന്നു; വാക്കും പ്രവൃത്തിയും ശൈലിയും തിരുത്തണം -വിമർശനവുമായി എം.എ. ബേബി
text_fieldsതിരുവനന്തപുരം: ഇടത് സ്വാധീനത്തിൽ നിന്നും മറ്റുപാര്‍ട്ടികളിൽ നിന്നും കേരളത്തിൽ പോലും ബി.ജെ.പി വോട്ട് ചോര്‍ത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഈ സ്ഥിതിവിശേഷം എങ്ങനെ രൂപപ്പെട്ടു എന്ന് അത്യസാധാരണമായ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കി ആവശ്യമായ തിരുത്തലുകള്‍ ക്ഷമാപൂർവം കൈക്കൊള്ളാതെ ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാനാകില്ലെന്നും ബേബി പച്ചക്കുതിരയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
2014നെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ട് വിഹിതം ഇരട്ടിയായി. ഈ പ്രവണത തിരുത്താൻ ആവശ്യമായ ഫലപ്രദമായ പ്രവർത്തന പദ്ധതികൾ തയാറാക്കണം. ഇപ്പോൾ പാർലമെന്റിലുള്ളത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം.
ഉൾപ്പാര്‍ട്ടി വിമര്‍ശനങ്ങൾക്ക് ഇടമുണ്ടാകണം. വിമര്‍ശനങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങൾ പറയുന്നത് കേൾക്കുകയും വേണം.എല്ലാവിഭാഗം ജനങ്ങളുമായും ബന്ധം നിലനിർത്താൻ ശ്രമിക്കണം. -ബേബി ഓർമിപ്പിച്ചു. തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും എന്ന പേരിലാണ് മാസികയിൽ ബേബിയുടെ ലേഖനം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.