എം.എ. ബേബിക്ക് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പുരസ്കാരം
text_fieldsഎം.എ.ബേബി
പത്തനംതിട്ട: പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്മരണ നിലനിർത്താൻ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക്. 50,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപന ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 24ന് മാരാമണിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫൗണ്ടേഷൻ പ്രവർത്തനോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സംവിധായകൻ ബ്ലസ്സിയെ ചടങ്ങിൽ ആദരിക്കും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ ചെറിയാൻ സി. ജോൺ, ബാബു ജോൺ, അഡ്വ. അൻസിൽ കോമാട്ട്, ടി.എം. സത്യൻ, രാജൻ വർഗീസ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.