ആരും അറിയാതെ, ഒന്നും ഒാർക്കാതെ എം.എ. കുട്ടപ്പൻ
text_fieldsകൊച്ചി: അണികളുടെ ആരവങ്ങളില്ല, നേതാക്കളുടെ സന്ദർശനങ്ങളില്ല. വീടിെൻറ നാല് ചുവരുകൾക്കുള്ളിൽ സ്വയം തീർത്ത ലോകത്ത് ഒന്നുമറിയാൻ ശ്രമിക്കാതെ, എല്ലാവരിൽനിന്നും അകന്ന് കുട്ടപ്പനുണ്ട്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ. ഒന്നരവർഷമായി വീടിന് പുറത്തിറങ്ങിയിട്ട്.
പുറംലോകം കാണാനോ പുറത്ത് നടക്കുന്നത് അറിയാനോ കുട്ടപ്പന് താൽപര്യമില്ല. മന്ത്രിയായും പാർട്ടി ഭാരവാഹിയായും ഡോക്ടറായും പതിറ്റാണ്ടുകളോളം പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന ഇൗ 71കാരെൻറ ജീവിതം ഇപ്പോൾ സ്വന്തം പാർട്ടിയുടെപോലും ഒാർമകൾക്ക് പുറത്താണ്.
രണ്ടുവർഷം മുമ്പ് പിടിപെട്ട പക്ഷാഘാതമാണ് കുട്ടപ്പൻ പൊതുരംഗത്തുനിന്ന് തൽക്കാലം മാറിനിൽക്കാൻ കാരണം. വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യം ഏെറക്കുറെ വീണ്ടെടുത്തെങ്കിലും രാഷ്ട്രീയത്തിൽനിന്ന് താൻ പോലും അറിയാതെ കുട്ടപ്പൻ പിന്തള്ളപ്പെട്ടു. പാർട്ടിയിലെ അധികാരസ്ഥാനങ്ങൾ പങ്കുവെച്ചവർ കുട്ടപ്പനെ മറന്നു. പൊതുപരിപാടികളിൽ ഇദ്ദേഹത്തിെൻറ സാന്നിധ്യം കുറഞ്ഞുവന്നു. ഇതിെൻറ കാരണങ്ങളൊന്നും ഉത്തരവാദിത്തപ്പെട്ടവർ അന്വേഷിച്ചുമില്ല. മനസ്സും പ്രതീക്ഷകളും തളർന്ന കുട്ടപ്പൻ പരമാവധി വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാൻ ശ്രമിച്ചു. ഫോൺ എടുക്കാറില്ല. പത്ര വായനയില്ല. ചാനലുകൾ കാണാറില്ല.
അടുത്തിടെ വീട്ടിലെത്തിയ പഴയ എം.ബി.ബി.എസ് സഹപാഠികളോട് മാത്രമാണ് അൽപമെങ്കിലും സംസാരിച്ചത്. ഇടക്ക് വാക്കുകളുടെയും ഒാർമകളുടെയും താളം മുറിയും. സിനിമ പുറത്തിറങ്ങുന്ന അന്നുതന്നെ കാണണമെന്ന് വാശിയുള്ള ആളായിരുന്നു ഒരുകാലത്ത് കുട്ടപ്പൻ. ഇപ്പോൾ ടി.വിയിൽപോലും സിനിമ കാണാൻ ഇഷ്ടമില്ല. അങ്ങനെ അടുപ്പക്കാർക്കുപോലും പൊരുളറിയാത്ത ശീലങ്ങളായി കുട്ടപ്പെൻറ കൂട്ടുകാർ. പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമങ്ങളെയൊക്കെയും നിരസിച്ചു.
ആദ്യമൊക്കെ ചില കോൺഗ്രസ് നേതാക്കൾ കാണാനെത്തിയിരുന്നു. ഇപ്പോൾ എറണാകുളം കലൂർ ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലെ വീടിെൻറ പടികടന്ന് ആരും വരാറില്ല. ഒപ്പമുള്ള ഭാര്യ ബീബിയോടോ മകനോടോ അതിെൻറ സങ്കടം പറയാറുമില്ല. പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന ചിലർ മാത്രം ഇടക്ക് വിവരങ്ങൾ തിരക്കും. 1980ൽ വണ്ടൂരിൽനിന്നാണ് കുട്ടപ്പൻ ആദ്യമായി നിയമസഭയിലെത്തുന്നത്. ‘87ൽ ചേലക്കരയിൽനിന്നും ‘96, 2001 വർഷങ്ങളിൽ ഞാറക്കലിൽനിന്നും വിജയിച്ചു. 2001 മേയ് മുതൽ 2004 ആഗസ്റ്റ് വരെ എ.കെ. ആൻറണി മന്ത്രിസഭയിൽ പിന്നാക്ക, പട്ടികവിഭാഗക്ഷേമ മന്ത്രിയായി. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ, സതേൺ റെയിൽേവ റിക്രൂട്ട്മെൻറ് ബോർഡ്, കാലിക്കറ്റ് സർവകലാശാല സെനറ്റ്, കെ.പി.സി.സി നിർവാഹകസമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചു. രാഷ്ട്രീയത്തിലെത്തും മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജിൽ ട്യൂട്ടറായും അഞ്ചുവർഷം ആരോഗ്യ വകുപ്പിൽ അസി. സർജനായും നാലുവർഷം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ഒാഫിസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.